Cricket

വഴിത്തിരിവായി മാത്യു ഹെയ്ഡന്റെ വരവ്!! ഒന്നര മിനിറ്റില്‍ ഇഫ്തിക്കാറിന്റെ റൂട്ട് മാറ്റം!!

ഇന്ത്യയുടെ പേസ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാനെ മല്‍സരത്തിലേക്ക് തിരികെയെത്തിച്ചതിന്റെ ക്രെഡിറ്റ് മാത്യു ഹെയ്ഡനും. നിലവില്‍ പാക്കിസ്ഥാന്റെ മെന്ററും ബാറ്റിംഗ് കോച്ചുമാണ് ഹെയ്ഡന്‍. 10 ഓവറിനു ശേഷമുള്ള ഡ്രിക്‌സ് ഇടവേളയില്‍ നേരിട്ട് ഗ്രൗണ്ടിലെത്തിയാണ് ഹെയ്ഡന്‍ ഷാന്‍ മസൂദിനും ഇഫ്തിക്കര്‍ അഹമ്മദിനും തന്ത്രമോതിയത്.

മെല്‍ബണിലെ പിച്ചിന്റെ ഓരോ ഇഞ്ചും കൃത്യമായി അറിയുന്ന ആളാണ് ഹെയ്ഡന്‍. തന്റെ അനുഭവ സമ്പത്തെല്ലാം വെള്ള ഇടവേളയിലെ ഒന്നര മിനിറ്റില്‍ കൃത്യമായി ഇഫ്ത്തിക്കാറിന് ഹെയ്ഡന്‍ പകര്‍ന്നു നല്‍കി. മസൂദിനെ അമരക്കാരനാക്കി നിര്‍ത്തി ഇഫ്ത്തിക്കാര്‍ കടന്നാക്രമണം നടത്തുകയെന്ന പദ്ധതിയായിരിക്കാം ഇടവേളയില്‍ പ്ലാന്‍ ചെയ്തപ്പെട്ടത്.

മികച്ച ഹാന്‍ഡ് പവര്‍ ഉള്ള താരമാണ് ഇഫ്ത്തിക്കാര്‍. ഹെയ്ഡന്റെ ഉപദേശം സ്വീകരിച്ച ഇഫ്ത്തിക്കാര്‍ കൃത്യമായി അത് നടപ്പിലാക്കുകയും ചെയ്തു. ഇടംകൈയനായ മസൂദ് ഒരു സൈഡില്‍ നില്‍ക്കുന്നതു വഴി ഇടംകൈ-വലംകൈ കോംപിനേഷന്‍ നിലനിര്‍ത്താനും പാക്കിസ്ഥാന് സാധിക്കുമെന്ന വിലയിരുത്തലുകള്‍ കൃത്യമായി.

10 ഓവറില്‍ രണ്ടിന് 60 റണ്‍സെന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. ഹെയ്ഡന്‍ വന്നുപോയ ശേഷം അശ്വിന്‍ എറിഞ്ഞ ഓവറില്‍ പിറന്നത് 10 റണ്‍സ്. തൊട്ടടുത്ത ഓവറിലാണ് പാക് ഇന്നിംഗ്‌സിലെ തിരിച്ചു വരവിന്റെ ടേണിംഗ് പോയിന്റ് വന്നതും. അക്ഷര്‍ പട്ടേലിന്റെ ഈ ഓവറില്‍ 3 പടുകൂറ്റന്‍ സിക്‌സറുകളിലൂടെ 21 റണ്‍സെടുത്ത് ഇഫ്ത്തിക്കര്‍ ഹെയ്ഡന്‍ ഉപദേശം കൃത്യമായി നടപ്പിലാക്കി.

Related Articles

Back to top button