Cricket

അവസാന പന്ത് നേരിടും മുമ്പ് അശ്വിനോട് പറഞ്ഞത് വെളിപ്പെടുത്തി വിരാട്!

പാക്കിസ്ഥാനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ജയത്തില്‍ ആര്‍. അശ്വിന്റെ പരിചയസമ്പത്തും മുതല്‍ക്കൂട്ടി. 1 പന്തില്‍ 2 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മുഹമ്മദ് നവാസ് എറിഞ്ഞ പന്ത് വൈഡാണെന്ന് തിരിച്ചറിഞ്ഞ് അശ്വിന്‍ ഒഴിഞ്ഞുമാറിയത് ജയത്തില്‍ നിര്‍ണായകമായി. അടുത്ത പന്ത് മിഡ് ഓഫിന് മുകളിലൂടെ അടിച്ചുപറത്തി അശ്വിന്‍ ജയത്തിലെത്തിക്കുകയും ചെയ്തു.

ഇപ്പോഴിതാ അശ്വിനോട് ആ പന്ത് എറിയും മുമ്പ് താന്‍ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട്. ആ വൈഡിന് മുമ്പ് ഞാന്‍ അശ്വിനോടു സംസാരിച്ചിരുന്നു. കവറിന് മുകളിലൂടെ അടിച്ചകറ്റാനായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍ ബുദ്ധിപൂര്‍വം ആ വൈഡ് പന്തില്‍ അദേഹം കളിച്ചു.

അത്തരമൊരു അവസ്ഥയില്‍ തികച്ചും ബുദ്ധിപൂര്‍വമായ നീക്കമായിരുന്നു അത്. ഇന്‍സൈഡ് ലൈനില്‍ നിന്നും പുറത്തേക്ക് ടേണ്‍ ചെയ്ത പന്തില്‍ അത്തരമൊരു തീരുമാനം എടുക്കുക അത്ര എളുപ്പമല്ലെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും മോശം അവസ്ഥകളിലൂടെയാണ് ഒരു മാസം മുമ്പ് കടന്നു പോയിരുന്നതെന്ന് നേരത്തെ കോഹ്ലി വ്യക്തമാക്കിയിരുന്നു. വല്ലാത്ത ഡിപ്രഷന്‍ സ്റ്റേജിലായിരുന്നു താന്‍. തന്റെ ഒപ്പം നിന്ന് പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറയുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button