Cricket

ഇന്ത്യയുടെ ടേണിംഗ് പോയിന്റ് പാണ്ഡ്യയുടെ ആ 6 പന്തുകള്‍!!

പാക്കിസ്ഥാനെ വലിയ സ്‌കോറിലേക്ക് പോകാതെ തടഞ്ഞതില്‍ നല്ലൊരു കൈയ്യടി ഹര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കണം. ഇന്ത്യയുടെ കൈയിലായിരുന്ന നിയന്ത്രണം അക്ഷര്‍ പട്ടേലിന്റെ ഒറ്റ ഓവറിലെ മൂന്ന് സിക്‌സറിലൂടെ പാക്കിസ്ഥാന്‍ തിരികെ പിടിച്ച സമയത്താണ് രോഹിത് ശര്‍മ വീണ്ടും ഹര്‍ദിക്കിനെ പന്തേല്‍പ്പിക്കുന്നത്. റണ്‍സ് വഴങ്ങാതെ പന്തെറിയുന്നതിലും നല്ലത് വിക്കറ്റിനായി എറിയുന്നതാണെന്ന തിരിച്ചറിവില്‍ പാണ്ഡ്യ പന്തെറിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ തിരിച്ചു വരവ് കൂടിയായി.

13 ഓവറില്‍ 3 വിക്കറ്റിന് 96 പാണ്ഡ്യ വീണ്ടും പന്തെറിയാനെത്തുന്നത്. അവസാന 7 ഓവറില്‍ എങ്ങനെ കളിച്ചാലും 70-80 റണ്‍സ് നേടാമെന്ന പ്രതീക്ഷയിലായിരുന്നു പാക് നിര അതുവരെ. കളി വീണ്ടും ഇന്ത്യയുടെ വരുതിയിലേക്ക് തിരിഞ്ഞതും ഹര്‍ദിക് എറിഞ്ഞ പതിനാലാം ഓവറിലാണ്. തകര്‍പ്പനടികള്‍ക്ക് ശേഷിയുള്ള ഓള്‍റൗണ്ടര്‍ ഷദാബ് ഖാനെ പുറത്താക്കി ആദ്യ പ്രഹരം.

ആ ഓവറിലെ അവസാന പന്തില്‍ ഹൈദര്‍ അലിയെ പുറത്താക്കിയതാണ് മല്‍സരത്തിലെ മറ്റൊരു ടേണിംഗ് പോയിന്റെന്ന് പറയാം. ചുരുങ്ങിയ പന്തുകള്‍ നേരിട്ട് കളി ഒറ്റയ്ക്ക് തിരിച്ചു പിടിക്കാന്‍ ശേഷിയുള്ള താരമാണ് ഹൈദര്‍ അലി. ഈ വിക്കറ്റോടെ വന്‍ സ്‌കോറെന്ന ലക്ഷ്യത്തില്‍ നിന്ന് പാക്കിസ്ഥാന് പിന്‍വലിയേണ്ടി വന്നു. 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് താന്‍ എത്രമാത്രം ടീമിന് വേണ്ടപ്പെട്ടയാളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

Related Articles

Back to top button