CricketTop Stories

പന്ത് ഷോ പാതിവഴിയില്‍ അവസാനിച്ചു; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് സ്വന്തം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കളിനിര്‍ത്തുമ്പോള്‍ ആറുവിക്കറ്റിന് 357 റണ്‍സെന്ന നിലയിലാണ്. 96 റണ്‍സെടുത്ത് പുറത്താകേണ്ടി വന്ന റിഷാഭ് പന്താണ് ടോപ്‌സ്‌കോറര്‍. 100 മത്തെ ടെസ്റ്റ് കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി 45 റണ്‍സെടുത്ത് പുറത്തായി. 45 റണ്‍സോടെ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനുമാണ് (10) ക്രീസില്‍.

ഇന്ത്യന്‍ ഇന്നിംഗ്‌സിനെ ഏകദിന സ്റ്റൈലില്‍ മുന്നോട്ടു നയിച്ച പന്ത് വെറും 97 പന്തിലാണ് 96 റണ്‍സെടുത്തത്. ഒന്‍പത് ബൗണ്ടറിയും നാലു സിക്‌സറുകളും ആ ഇന്നിംഗ്‌സിന് ചാരുത നല്കി. സൂരാജ് ലക്മലിന് വിക്കറ്റ് സമ്മാനിച്ചാണ് പന്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്. ഹനുമ വിഹാരി (58), രോഹിത് ശര്‍മ (29), മായങ്ക് അഗര്‍വാള്‍ (33) എന്നിവര്‍ക്കെല്ലാം നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Related Articles

Leave a Reply

Back to top button