Cricket

ഓസ്‌ട്രേലിയയില്‍ കളി തീരുന്നത് പാതിരാത്രി 1.30ന്!! കാരണമുണ്ട്

ഐസിസി ട്വന്റി-20 ലോകകപ്പ് നടക്കുന്നത് ഓസ്‌ട്രേലിയയിലാണ്. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഗംഭീരമായി അവസാനിച്ച് സൂപ്പര്‍ 12 റൗണ്ടും തുടങ്ങി. ബാറ്റിംഗിനെയും ബൗളിംഗിനെയും തുണയ്ക്കുന്ന പിച്ചില്‍ എല്ലാ മല്‍സരങ്ങളും ആവേശത്തോടെയാണ് അവസാനിക്കുന്നത്. സംഭവമൊക്കെ കൊള്ളാം. പക്ഷേ ഓസ്‌ട്രേലിയയില്‍ സ്റ്റേഡിയത്തിലെത്തി കളി കാണുന്നവര്‍ കളി കണ്ടിറങ്ങുമ്പോള്‍ സമയം രാത്രി 1.30 ആകും.

സാധാരണയായി രാത്രി 11.30 ഒക്കെയാകുമ്പോള്‍ കളി അവസാനിക്കുന്നതാണ് പതിവ്. എന്നാല്‍ ഈ ലോകകപ്പില്‍ മാത്രം ഈ പതിവങ്ങ് മാറ്റി. അതിനു കാരണമുണ്ട്. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും സമയവ്യത്യാസം ആണിതിന് കാരണം. ഓസ്‌ട്രേലിയയില്‍ കളി താമസിപ്പിച്ച് നടത്തിയാല്‍ മാത്രമേ വരുമാനം കൂടുതലുണ്ടാക്കുന്ന ഇന്ത്യയില്‍ പ്രൈം ടൈമില്‍ കളി സംപ്രേക്ഷണം നടക്കുകയുള്ളൂ. അങ്ങനെ വന്നാലേ ടിവി സംപ്രേക്ഷകര്‍ക്കും ഐസിസിക്കും പോക്കറ്റ് നിറയൂ.

ഐസിസി ഈവന്റുകളുടെ പ്രധാന മാര്‍ക്കറ്റ് ഇന്ത്യയാണ്. ഇവിടെ നിന്നാണ് വരുമാനത്തിന്റെ 80 ശതമാനവും വരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണി പിടിക്കാന്‍ പറ്റുന്ന രീതിയില്‍ കളിയുടെ രീതികള്‍ സംഘാടകര്‍ മാറ്റും. ലോകകപ്പുകളില്‍ ഇന്ത്യ-പാക് പോരാട്ടം സ്ഥിരമായി വരാനുള്ള കാരണവും ഈ മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയാണ്.

Related Articles

Back to top button