Cricket

ഹോ രോമാഞ്ചം!! ഇന്ത്യന്‍ പ്രതികാരം!! പാക്കിസ്ഥാനെ തച്ചുടച്ചു!!

ഹോ വാട്ട് എ മാച്ച്. ആവേശത്തിന്റെ എല്ലാ സീമകളും പിന്നിട്ട മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം. പാക്കിസ്താനെ 4 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിന് ചുട്ട മറുപടി നല്‍കി. അവസാന ഓവറില്‍ ഗംഭീര ജയം.

അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്നിടത്തു നിന്നാണ് ഇന്ത്യന്‍ ജയം. സ്പിന്നറായ മുഹമ്മദ് നവാസിനെ പേസ് എറിയിച്ചിട്ടും പാക്കിസ്ഥാന് രക്ഷപ്പെടാനായില്ല. അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണ്ടിടത്ത് ദിനേഷ് കാര്‍ത്തിക് പുറത്തായത് ആശങ്കയായി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വൈഡ് വന്നതോടെ കളി ടൈയായി. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ജയം രാജകീയമാക്കി.

ദയനീയമായിരുന്നു ഇന്ത്യന്‍ തുടക്കം. റണ്‍സും കയറിയില്ല വിക്കറ്റുകളും നഷ്ടപ്പെടുകയും ചെയ്തു. ആദ്യ പത്തോവറില്‍ പരമാവധി വിക്കറ്റ് കളയാതിരിക്കുകയായിരുന്നു ഇന്ത്യന്‍ തന്ത്രം. എന്നാല്‍ പദ്ധതികളെല്ലാം ആദ്യ 10 ഓവറില്‍ പാളി. കെ.എല്‍ രാഹുല്‍ (4), രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (15), അക്ഷര്‍ പട്ടേല്‍ (2) എന്നിവര്‍ വന്നതു മടങ്ങിയതുമെല്ലാം ഒരുപോലെ ആയിരുന്നു.

അവസാന ഓവറുകളില്‍ കത്തിക്കയറിയ ഇന്ത്യ ജയത്തിന് അടുത്തെത്തി. തലങ്ങും വിലങ്ങും പായിച്ച വിരാട് തന്നെയായിരുന്നു ഇന്ത്യന്‍ തിരിച്ചടിയുടെ ഉസ്താദ്. ഹാരിസ് റൗഫിന്റെ പത്തൊമ്പതാം ഓവറിലെ അവസാന രണ്ട് പന്തുകള്‍ സിക്‌സര്‍ പോയതും നിര്‍ണായകമായി.

വിരാടിനൊപ്പം ഹര്‍ദിക് പാണ്ഡ്യ ചേര്‍ന്നതോടെയാണ് ഗ്യാലറികളിലെ ഇന്ത്യന്‍ ആരാധകര്‍ക്ക് എന്തെങ്കിലും ആഘോഷിക്കാന്‍ ഉണ്ടായത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യ ജയിക്കുമെന്ന് തോന്നിപ്പിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുഹമ്മദ് നവാസിന്റെ ഒരോവറില്‍ മൂന്ന് സിക്‌സറുകള്‍ പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും പാക് ബൗളര്‍മാര്‍ക്ക് പ്ലാന്‍ ബിയും ഉണ്ടായിരുന്നു.

കൃത്യമായ ഗൃഹപാഠത്തോടെയാണ് പാക് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഇന്ത്യയിലെ ചെറിയ സ്റ്റേഡിയങ്ങളില്‍ സിക്‌സറുകള്‍ പറത്തും പോലെ എളുപ്പമായിരുന്നില്ല മെല്‍ബണില്‍. ഗ്രൗണ്ടിന്റെ വലുപ്പം ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തെ നന്നായി ബാധിച്ചു. തോറ്റെങ്കിലും ഇന്ത്യയുടെ സെമി സാധ്യതകളെ ഇത് വലുതായി ബാധിക്കില്ല.

തകര്‍ച്ചയ്ക്കുശേഷം അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരങ്ങളായ ഷാന്‍ മസൂദിന്റെയും (52) ഇഫ്തിഖര്‍ അഹമ്മദിന്റെയും (51) മികച്ച ബാറ്റിങ്ങാണ് അവര്‍ക്കു മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇവര്‍ക്കു പുറമേ വാലറ്റക്കാരന്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.

പാക് ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ പാക് നായകന്‍ ബാബര്‍ അസമിനെ പുറത്താക്കി യുവതാരം അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. നേരിട്ട ആദ്യ പന്തിലായിരുന്നു ബാബര്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്.

തന്റെ അടുത്ത ഓവറില്‍ മികച്ച ഫോമിലുള്ള പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ(4)യും വീഴ്ത്തി അര്‍ഷ്ദീപ് പാകിസ്താന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. നാലോവറില്‍ രണ്ടിന് 15 എന്ന നിലയില്‍ പതറിയ അവരെ പിന്നീട് മൂന്നാം വിക്കറ്റില്‍ ഷാന്‍ മസൂദ്-ഇഫ്തിഖര്‍ അഹമ്മദ് സഖ്യമാണ് കരകയറ്റിയത്. ഒരു ലക്ഷത്തോളം പേരാണ് കളി കാണാന്‍ മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ഒത്തു ചേര്‍ന്നത്.

Related Articles

Back to top button