Cricket

ഇന്ത്യയെ രക്ഷിച്ചത് റൗഫില്‍ വന്ന ബാബറിന്റെ അബദ്ധം!!

പാക്കിസ്ഥാനെതിരേ ലോകകപ്പിലെ അമ്പരപ്പിക്കുന്ന ജയം ഇന്ത്യയ്ക്ക് സാധ്യമാക്കിയത് വിരാട് കോഹ്ലിയുടെ അവിശ്വസനീയ ഇന്നിംഗ്‌സ് തന്നെയാണ്. എന്നാല്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസത്തിന്റെ തന്ത്രത്തില്‍ വന്ന അബദ്ധവും ഇന്ത്യയ്ക്ക് ഗുണമായി. അമിത ആത്മവിശ്വാസം തന്നെയാണ് ബാബറിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

പത്തൊമ്പതാം ഓവര്‍ ഹാരിസ് നവാസിനെ ഏല്പിച്ചതാണ് ബാബറിന് തിരിച്ചടിയായത്. അവസാന ഓവറിലേക്ക് സ്പിന്നറായ മുഹമ്മദ് നവാസ് എന്ന ഒരൊറ്റ ഓപ്ഷന്‍ മാത്രമായി ബാബറിന് അവസാന ഓവറില്‍. അവസാന 12 പന്തില്‍ 31 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. കളി പാക്കിസ്ഥാന്റെ കൈയിലെന്ന് 99 ശതമാനവും പറയാവുന്ന അവസ്ഥ.

ഇവിടെയാണ് പാക്കിസ്ഥാന് പിഴച്ചത് റൗഫിനെ അവസാന ഓവറിലേക്ക് വച്ച് നവാസിനെ പന്ത് ഏല്‍പ്പിച്ചിരുന്നെങ്കില്‍ കളി മാറിയേനെ. കാരണം അവസാന ഓവറില്‍ 12-14 റണ്‍സ് ഉണ്ടെങ്കില്‍ പോലും റൗഫ് അപകടകാരിയായിരുന്നു. റൗഫ് പത്തൊമ്പതാം ഓവറിലെ അവസാന രണ്ട് പന്തില്‍ രണ്ട് സിക്‌സറുകള്‍ വിട്ടുകൊടുത്തതോടെ പണി പാളി.

നവാസിന് അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. സ്പിന്നറെന്നത് തന്നെ കാരണം. വലിയ ഗ്രൗണ്ടെന്നതും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. കൂടുതല്‍ സിംഗിളുകളും ഡബിളുകളും കിട്ടിയത് അവസാന കണക്കെടുപ്പില്‍ വലിയ വേര്‍തിരിവായി മാറി.

Related Articles

Back to top button