Cricket

ആദ്യം ഡച്ച്, ഇപ്പോള്‍ ഐറിഷ്; യൂറോപ്യന്‍ ടീമുകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട വെറും പൂച്ചകള്‍!

ഐസിസി ട്വന്റി-20 ലോകകപ്പുകളുടെ ചരിത്രത്തില്‍ യൂറോപ്യന്‍ ടീമുകളെ ഇതുവരെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. അത്ഭുതമെന്ന് തോന്നിച്ചാലും സത്യമായ കാര്യമാണിത്. നെതര്‍ലന്‍ഡ്‌സ് രണ്ടു തവണ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്നത്തെ മല്‍സരത്തോടെ അയര്‍ലന്‍ഡും ഇംഗ്ലണ്ടിനെ വീഴ്ത്തിയവരായി. 2011 ലെ ഏകദിന ലോകകപ്പില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടുണ്ട്.

2009, 2014 ലോകകപ്പുകളിലാണ് ഓറഞ്ചു പടയ്ക്കു മുന്നില്‍ ഇംഗ്ലണ്ടിന് അടിപതറിയത്. 2009ല്‍ ലോര്‍ഡ്‌സില്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിലായിരുന്നു അവരുടെ ആദ്യ തോല്‍വി. അന്ന് ഇംഗ്ലണ്ടിനെ ത്രില്ലറിലാണ് ഡച്ചുകാര്‍ വീഴ്ത്തിയത്. പിന്നീട് 2014ല്‍ ബംഗ്ലാദേശില്‍ വച്ച് വന്‍ മാര്‍ജിനില്‍ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലീഷുകാരെ വെള്ളംകുടിപ്പിച്ചു.

അന്ന് ജോസ് ബട്‌ലര്‍, മോയീന്‍ അലി അടക്കമുള്ള താരങ്ങള്‍ ഇംഗ്ലീഷ് നിരയിലുണ്ടായിരുന്നു. ഇന്ന് അയര്‍ലന്‍ഡിനെതിരായ തോല്‍വി ഇംഗ്ലണ്ടിന്റെ മുന്നോട്ടുള്ള പോക്കിനെയും ബാധിച്ചിട്ടുണ്ട്. ഇനി ശക്തരായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളെ നേരിട്ട് വേണം ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാന്‍. ലോകകപ്പ് കൂടുതല്‍ ആവേശകരമാകുമെന്നുറപ്പ്.

Related Articles

Back to top button