Cricket

കണ്ണടച്ചു തുറക്കും മുമ്പ് റാങ്കിംഗില്‍ വന്‍കുതിപ്പുമായി കോഹ്‌ലി!

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ താരം വിരാട് കോഹ്ലി. പാക്കിസ്ഥാനെതിരായ തട്ടുപൊളിപ്പന്‍ പ്രകടനത്തിനു മുമ്പ് പതിനഞ്ചാം സ്ഥാനത്തായിരുന്നു വിരാട്. ഇന്ന് പ്രഖ്യാപിച്ച പുതിയ റാങ്കിംഗില്‍ വിരാട് ഒന്‍പതില്‍ എത്തി.

കഴിഞ്ഞ ഓഗസ്റ്റില്‍ കരിയറിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു വിരാട്. അന്ന് സ്ഥാനം 35 വരെ എത്തിയിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ കോഹ്ലി വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയതോടെ കൈവിട്ടു പോയ റാങ്കിംഗ് പോയിന്റുകള്‍ ഓരോന്നായി തിരിച്ചു പിടിക്കുകയാണ്. താരം.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്തേക്ക് എത്തി. റഷീദ് ഖാനാണ് ബൗളര്‍മാരിലെ ഒന്നാമന്‍. ഈ ലോകകപ്പ് കഴിയുന്നതോടെ ടീം റാങ്കിംഗില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ സംഭവിക്കുമന്ന് ഉറപ്പാണ്.

Related Articles

Back to top button