Cricket

സംശയം വേണ്ട, പന്തിന് പ്രശ്‌നമാകുക സഞ്ജുവല്ല!! അത് കിഷനാണ്!!

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ റിഷാഭ് പന്തിന് വെല്ലുവിളിയാകുക സഞ്ജു സാംസണ്‍ ആകുമെന്ന വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സഞ്ജുവും പന്തുമാണ് ഒരു സ്ഥാനത്തിനായി മല്‍സരിക്കുന്നതെന്ന വിലയിരുത്തലുകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ സത്യത്തില്‍ പന്തും സഞ്ജുവും തമ്മിലല്ല സ്ഥാനത്തിനായി പോരാട്ടം നടക്കുന്നത്. അത് പന്തും ഇഷാന്‍ കിഷനും തമ്മിലാണ്.

എന്താണ് അങ്ങനെ പറയാന്‍ കാരണം? സഞ്ജു അത്രയ്ക്ക് മോശമായതു കൊണ്ടാണോ? തീര്‍ച്ചയായും അല്ല. കാരണം, സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിന്റെ ആവശ്യമില്ല. നല്ലൊന്നാന്തരം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി തന്നെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ സാധിക്കും. എന്നാല്‍ പന്തിനോ കിഷാനോ അത്തരത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ റോളിലേക്ക് വരാന്‍ സാധിക്കില്ല.

ശരിയാണ്, പന്തും ഇഷാനും പലപ്പോഴും ബാറ്റ്‌സ്മാന്‍ മാത്രമായി ടീമില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി ഇത്തരത്തില്‍ ബാറ്റിംഗിന് മാത്രമായി പന്തിനെയോ ഇഷാനെയോ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയാറായേക്കില്ല. സഞ്ജുവിനെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് മടിയുണ്ടാകില്ല താനും. സഞ്ജു കൂടുതലായി ഒരു ബാറ്റ്‌സ്മാന്‍ മാത്രമായി കളിക്കാന്‍ പറ്റുന്ന താരമാണ്.

ഐസിസി ട്വന്റി-20 ലോകകപ്പിന് ശേഷം ഒരുപക്ഷേ ഇന്ത്യന്‍ ടീമില്‍ കാതലായ മാറ്റങ്ങള്‍ വന്നേക്കാം. സീനിയര്‍ താരങ്ങളൊക്കെ ട്വന്റി-20 മതിയാക്കാനുള്ള സാധ്യതകളും ഏറെയാണ്. അങ്ങനെ വന്നാല്‍ സഞ്ജു ഒരു സ്ഥിരസാന്നിധ്യമായി ടീമിലെത്താനുള്ള സാധ്യത ഏറെയാണ്. ഈയൊരു അവസരത്തില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ മല്‍സരം കിഷനും പന്തും തമ്മിലാകുമെന്ന് ഉറപ്പാണ്. കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്നവര്‍ ടീമില്‍ സ്ഥിരമാകുകയും ചെയ്യും.

Related Articles

Back to top button