CricketIPL

ഐപിഎല്ലില്‍ ലക്‌നൗവിന്റെ അമരത്ത് ഈ താരം ; അപ്രതീക്ഷിത നീക്കം

ഐപിഎല്ലിന്റെ ഗോദയിലേയ്ക്ക് കാലെടുത്തു വയ്ക്കും മുമ്പുള്ള സുപ്രധാന നീക്കം നടത്തി പുതിയ ടീമായ ലക്‌നൗവും. വരുന്ന സീസണില്‍ ലക്‌നൗവിനെ കെ.എല്‍. രാഹുല്‍ നയിക്കും. 15 കോടിയാണ് രാഹുലിനായി ലക്‌നൗ വാരിയെറിഞ്ഞത്. കെ.എല്‍. രാഹുലിനൊപ്പം ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിന്‍സിനേയും യുവ സ്പിന്നര്‍ രവി ബിഷ്‌ണോയിയേയും ലക്‌നൗ തങ്ങളുടെ ക്യാമ്പിലെത്തിച്ചു.

സ്റ്റോയിന്‍സിന് വേണ്ടി 11 കോടി മുടക്കിയപ്പോള്‍ ബിഷ്‌ണോയിയുടെ പ്രതിഫലം നാല് കോടിയാണ്. ഇതോടെ മൂന്ന് താരങ്ങള്‍ക്ക് വേണ്ടി 30 കോടി രൂപ ലക്‌നൗ മുടക്കി. ഇനി അറുപത് കോടി രൂപയാണ് ടീമിന്റെ പണപ്പെട്ടിയിലുള്ളത് ഈ തുകയ്ക്ക് 15 താരങ്ങളെയാണ് വാങ്ങാവുന്നത്.

സൗത്ത് ആഫ്രിക്കയില്‍ നാളെ ആരംഭിക്കുന്ന് ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതത് കെ.എല്‍ രാഹുലാണ്. കഴിഞ്ഞ രണ്ട്‌ സീസണിലും പഞ്ചാബ് കിംഗ്‌സിന്റെ നായകനായിരുന്നു കെ.എല്‍. രാഹുല്‍. ദേശീയ ടീമിലെ പ്രധാന താരത്തെ തന്നെ ഒപ്പം ചേര്‍ത്തതിലൂടെ അരങ്ങേറ്റ സീസണില്‍ ആധിപത്യമുറപ്പിക്കാനുള്ള പുറപ്പാടാണ് ലക്‌നൗവിന്റേതെന്ന് വ്യക്തം.

Related Articles

Leave a Reply

Back to top button