Cricket

ലോകതാരങ്ങളില്‍ ഇത്രയും മുകളില്‍ ഇപ്പോള്‍ സഞ്ജു മാത്രം!!

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് സഞ്ജു സാംസണ്‍. അവസാനം കളിച്ച അഞ്ച് ഇന്നിംഗ്‌സുകളില്‍ മൂന്നിലും നോട്ടൗട്ടായി നില്‍ക്കുന്ന സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരിയും ഇപ്പോള്‍ റിക്കാര്‍ഡ് ഉയരത്തിലാണ്.

9 ഏകദിനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ സഞ്ജു അതില്‍ എട്ടെണ്ണത്തില്‍ ബാറ്റിംഗിന് ഇറങ്ങി. നാലിലും നോട്ടൗട്ടായിരുന്നു. ബാറ്റിംഗ് ശരാശരി 73.00 ആണ്. സ്‌ട്രൈക്ക് റേറ്റും വലിയ ഉയരത്തില്‍ തന്നെ, 106.95. രണ്ട് അര്‍ധസെഞ്ചുറികളും എട്ട് ഇന്നിംഗ്‌സില്‍ നിന്ന് സ്വന്തമായുണ്ട്. 21 ഫോറുകളും 15 സിക്‌സറുകളും ഇതുവരെ നേടിക്കഴിഞ്ഞു.

മറ്റ് ഒരു താരത്തിനും ഇത്തരത്തിലൊരു സ്റ്റാറ്റ് നിലവില്‍ ഇല്ല. സഞ്ജു തന്റെ സ്ഥിരതയില്ലായ്മ എന്ന പ്രശ്‌നത്തില്‍ നിന്ന് പതിയെ കരകയറുന്നുവെന്നാണ് മുന്‍കാല താരങ്ങളും പറയുന്നത്. ട്വന്റി-20 ലോകകപ്പ് കഴിയുന്നതോടെ ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും ടീമില്‍ സ്ഥിരമാകാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്.

Related Articles

Back to top button