Cricket

സ്റ്റൈലില്‍ നടന്ന് ലോകകപ്പ് എടുത്ത് രോഹിത് ശര്‍മ !! അനുകരിച്ചത് റെസ്‌ലിംഗ് ഇതിഹാസത്തെ; വീഡിയോ

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം കപ്പുയര്‍ത്താനായി രോഹിത് ശര്‍മ നടന്നു നീങ്ങിയത് ഒരു പ്രത്യേക രീതിയിലാണ്.

മന്ദം മന്ദം നടന്നുള്ള ആ യാത്രയ്ക്ക് ഹിറ്റ്മാന് പ്രചോദനമായതാവട്ടെ റെസ് ലിംഗ് ഇതിഹാസം റിക് ഫ്‌ളെയറും. റെസ് ലിംഗ് റിംഗിലേക്ക് റിക് ഫ്‌ളെയര്‍ മിക്കപ്പോഴും ഈ രീതിയില്‍ നടന്നാണ് വരാറുള്ളത്.

തലയെടുപ്പിനെ സൂചിപ്പിക്കുന്ന നടത്തമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ദേ നേച്ചര്‍ ബോയ് എന്നൊരു നിക് നെയിമും റിക് ഫ്‌ളെയറിനുണ്ട്. ഐസിസിയും റെസ്ലിംഗ് ഇതിഹാസത്തിന്റെ പേരില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്


‘കിരീട നേട്ടത്തോടെ രോഹിത് ശര്‍മ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഇത് തന്റെ അവസാന മത്സരമാണ്. കളിച്ചു തുടങ്ങിയ കാലം മുതല്‍ ട്വന്റി 20 ക്രിക്കറ്റ് താന്‍ ആസ്വദിച്ചു. ഗുഡ്‌ബൈ പറയാന്‍ ഇതിലും നല്ല സമയമില്ല. എല്ലാ നിമിഷവും താന്‍ ആസ്വദിച്ചു. ഇതാണ് തനിക്ക് വേണ്ടത്. ലോകകപ്പ് നേട്ടത്തോടെ വിരമിക്കുക.’ രോഹിത് ശര്‍മ മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു ഘട്ടത്തില്‍ തോല്‍വിയെ മുഖാമുഖം കണ്ട ഇന്ത്യ ബൗളര്‍മാരുടെ മികവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിരാട് കോഹ് ലിയുടെ ഉജ്ജ്വല ഇന്നിംഗ്‌സും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

Related Articles

Back to top button