Cricket

ഗെയിംമിംഗ് ആപ്പിലൂടെ എന്റെ മകള്‍ ദിവസവും 1.8 ലക്ഷം രൂപ സമ്പാദിക്കുന്നു!! സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഡീപ്പ്‌ഫേക്ക് വീഡിയോ വൈറല്‍; പ്രതികരിച്ച് താരം

ഡീപ്പ് ഫേക്ക് വീഡിയോകളുടെ കാലമാണിത് നടി രശ്മിക മന്ദണ്ണയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനോടകം നിരവധി പ്രമുഖരുടെ ഡീപ്‌ഫേക്ക് വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒരു ഡീപ്‌ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പറന്നു കളിക്കുന്നത്.

ഇതു സംബന്ധിച്ച് തന്റെ ആരാധകര്‍ക്ക് സച്ചിന്‍ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. ഒരു മൊബൈല്‍ ഗെയിമിംഗ് ആപ്പിന്റെ പേരിലാണ് മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നത്.

തന്റെ മകള്‍ സാറ പതിവായി ഈ ഗെയിമിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ അവള്‍ ദിവസവും ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും സച്ചിന്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

സച്ചിന്റെ ശബ്ദവും മുഖവും മോര്‍ഫ് ചെയ്തതാണെന്ന് വീഡിയോയില്‍ കൃത്യമായി മനസ്സിലാകും.


”ഈ വീഡിയോകള്‍ എല്ലാം വ്യാജമാണ്. സാങ്കേതിക വിദ്യയുടെ വ്യാപകമായ ദുരുപയോഗം അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം വീഡിയോകളും പരസ്യങ്ങളും ആപ്പുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

”ഇത്തരം കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതോടൊപ്പം പരാതിയോട് അവര്‍ പ്രതികരിക്കേണ്ടതുമുണ്ട്. അവരുടെ ഭാഗത്തു നിന്നുള്ള ശക്തമായ നടപടിയിലൂടെ മാത്രമേ ഇത്തരം തെറ്റായ വിവരങ്ങളും ഡീപ് ഫേക്കുകളും പ്രചരിക്കുന്നത് തടയാനാവൂ.” സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

സച്ചിന്റെ മകള്‍ സാറ 1.8 ലക്ഷം രൂപ പ്രതിദിനം സമ്പാദിക്കുന്നുണ്ടെന്ന് സച്ചിന്‍ പറയുന്നതായാണ് വീഡിയോയിലുള്ളത്.മുമ്പ് സാറയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Related Articles

Back to top button