FootballTop Stories

വെനസ്വേല വലനിറച്ച് അര്‍ജന്റീന; മെസിക്കും ഗോള്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. അര്‍ജന്റീനയുടെ തുടരെ 30ാം ജയമാണ് ഇത്. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്ന വെനസ്വേലയോട് മെസിയും കൂട്ടരും ഒരു ദയവും കാണിച്ചില്ല. പന്ത് കൈവശം വെക്കുന്നതിലും പാസുകളും ഷോട്ട് ഉതിര്‍ക്കുന്നതിലുമെല്ലാം അര്‍ജന്റീന വ്യക്തമായ ആധിപത്യം പുലര്‍ത്തി. 35ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്.

നികോളാസ് ഗോണ്‍സാലസ് ആണ് വല കുലുക്കിയത്. ഡി പോളിന്റെ പാസില്‍ നിന്നായിരുന്നു ഗോണ്‍സാലസിന്റെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡോടെ അവസാനിപ്പിച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ രണ്ടാം ഗോളിലേക്ക് എത്തുമെന്ന് തോന്നിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മാക് അലിസ്റ്ററിന് പക്ഷേ അവസരം മുതലെടുക്കാനായില്ല.

Related Articles

Leave a Reply

Back to top button