Cricket

എന്നെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചതിന് കാരണം അവരാണ്; ജിയാനുവിന്റെ വെളിപ്പെടുത്തല്‍

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വിളിയെത്തിയപ്പോള്‍ തന്നെ ഇങ്ങേട്ട് പോരാന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി ഗ്രീക്ക്- ഓസ്‌ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിയാനു അക്കാര്യം വെളിപ്പെടുത്തിയത്. ആരാധകരുടെ പിന്തുണയാണ് തന്നെ ബ്ലാസ്റ്റേഴ്സിലേക്ക് ആകര്‍ഷിച്ചത്.

കൊച്ചിയിലെ ഗാലറികളിലെ ആരാധകരുടെ പിന്തുണ സമൂഹമാധ്യമങ്ങളില്‍ കണ്ട് അമ്പരന്നിട്ടുണ്ട്. ആരാധകര്‍ക്ക് മുന്നില്‍ ബൂട്ടുകെട്ടാന്‍ കാത്തിരിക്കുകയാണ്. കൊച്ചിയില്‍ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്കു മുന്നില്‍ കളിക്കുക ഒരു അനുഭവം തന്നെയായിരിക്കുമെന്നും ജിയാനും വെളിപ്പെടുത്തുന്നു. തങ്ങള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ഇത്തവണ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.

ആക്രമിച്ച് കളിക്കുന്നതാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ രീതി. ഇത് ടീമിന് ഗുണം ചെയ്യും. കിരീടപ്പോരാട്ടം കനക്കുമെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയ്ക്കൊത്തുയരും. ടീം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ജിയാനു കൂട്ടിച്ചേര്‍ത്തു.

ഗ്രീസ്, ഓസ്ട്രേലിയ, ചൈന, സൈപ്രസ് ലീഗുകളില്‍ കളിച്ച ജിയാനു ആദ്യമായാണ് ഐഎസ്എല്ലിലെത്തുന്നത്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. ഒക്ടോബര്‍ ഏഴിന് കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മല്‍സരം. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍.

Related Articles

Back to top button