Cricket

സഞ്ജുവിനെ തീര്‍ച്ചയായും ലോകകപ്പ് ടീമിലെടുക്കണം!! കാരണം സഹിതം വിശദമാക്കി മഞ്ജരേക്കര്‍

ഈ മാസം അവസാനമോ അടുത്ത മാസം തുടക്കത്തിലോ ട്വന്റി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ടീമില്‍ കയറിക്കൂടാനുള്ള തത്രപ്പാടിലാണ് താരങ്ങളെല്ലാം.

ഈ അവസരത്തില്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഐപിഎല്ലില്‍ അവസരം കിട്ടാത്ത പല യുവതാരങ്ങള്‍ക്കും ലോകകപ്പ് ടീമില്‍ ഇടം കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ് ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പാണെങ്കിലും ഈ സീസണില്‍ എതാനും മത്സരങ്ങളില്‍ മാത്രമാണ് റിങ്കുവിന് അവസരം ലഭിച്ചതെന്നും മഞ്ജരേക്കര്‍ ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച റിങ്കു ഈ സീസണിലെ ആറ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 83 റണ്‍സ് മാത്രമാണ് നേടിയത്.

രണ്ട് തവണ പുറത്താകാതെ നിന്ന റിങ്കുവിന് 162.75 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുണ്ട്. അതുകൊണ്ടുതന്നെ റിങ്കു ലോകകപ്പ് ടീമിലെ സ്വാഭാവിക ചോയ്‌സാകുമെന്ന് ഉറപ്പാണ്.

എന്നാല്‍ ഐപിഎല്ലില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത മറ്റ് പലയുവതാരങ്ങളുടെയും കാര്യം അങ്ങനെയല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ലോകകപ്പ് ടീമില്‍ വേണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഇപ്പോഴാണ് താരം പ്രതീക്ഷയ്‌ക്കൊത്തുയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജു ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ വന്നും പോയും ഇരിക്കുന്ന താരമാണ്. സഞ്ജുവില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ ഇപ്പോഴാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ സീസണില്‍ സഞ്ജു പുറത്തെടുക്കുന്ന സ്ഥിരതയും പക്വതയും എടുത്തു പറയേണ്ടതാണ്.

ഫോമിലാണെങ്കില്‍ സഞ്ജുവിനെ പിടിച്ചാല്‍ കിട്ടില്ല. ലോകകപ്പ് ടീമില്‍ സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ എന്തായാലും വേണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കിയിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സഞ്ജു സാംസണും കെഎല്‍ രാഹുലുമുള്‍പ്പെടെ ഏഴോളം താരങ്ങളാണ് കീപ്പര്‍ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത്.

Related Articles

Back to top button