Cricket

അപകടത്തില്‍ ഷേപ്പ് മാറിപ്പോയ ഫ്ളിന്റോഫിന്റെ കഥ; ഞെട്ടിക്കുന്ന തുറന്നു പറഞ്ഞ് ഫ്രെഡ്രി!!

ഐസിസി 13-ാം ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടിന്റെ തോല്‍വിയോടെയും ന്യൂസിലന്‍ഡിന്റെ ജയത്തോടെയും ഇന്ത്യയില്‍ തുടക്കമായി. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഏറ്റവും മികച്ച പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായ ആന്‍ഡ്രൂ ഫ്ളിന്റോഫിന്റെ കഥ ഇതിനിടെ ശ്രദ്ധിക്കപ്പെട്ടു.

ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 1998-2009 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി കളിച്ച ആന്‍ഡ്രൂ ഫ്ളിന്റോഫിന്റെ ഷേപ്പ് മാറിയ അപകട കഥ…

കാര്‍ അപകടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് 2023 ലോകകപ്പ് സ്വപ്നം പൊലിഞ്ഞതും ഫോര്‍മുല വണ്‍ ഇതിഹാസമായ മൈക്കിള്‍ ഷൂമാര്‍ക്കര്‍ സ്‌കീയിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായതുമെല്ലാം കായിക ലോകത്തിനെ ഞടുക്കി.

ഇതിനെല്ലാം പിന്നാലെയാണ് 2022 ഡിസംബറില്‍ ആന്‍ഡ്രൂ ഫ്ളിന്റോഫിന് കാര്‍ അപകരത്തില്‍ ഗുരുതര പരിക്കേറ്റത്. ഏറെ നാളത്തെ ആശുപത്രിവാസത്തിനും ശസ്ത്രക്രിയകള്‍ക്കുംശേഷം അടുത്തിടെ ഫ്ളിന്റോഫ് പൊതുസമക്ഷപ്പെത്തി.

അപ്പോഴാണ് അദ്ദേഹത്തിനേറ്റ പരിക്കിന്റെ ആഴം പുറംലോകം അറിഞ്ഞത്. ഫ്ളിന്റോഫിന്റെ മുഖ സൗന്ദര്യം അപ്പാടെ കവര്‍ന്നെടുത്തതായിരുന്നു ആ അപകടം. മുഖം കോടിപ്പോയ അവസ്ഥയിലാണ് ഫ്ളിന്റോഫ്. കഴിഞ്ഞ ദിവസം കാമറയ്ക്ക് മുന്നിലും ഫ്ളിന്റോഫ് എത്തി.

കഴിഞ്ഞ കുറേ മാസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തകാലമായിരുന്നു എന്നാണ് അപകടത്തിനു ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ഫ്ളിന്റോഫ് പറഞ്ഞത്. അത് ശരിയാണുതാനും.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശത്തോടെയാണ് ഫ്ളിന്റോഫ് ക്രിക്കറ്റില്‍നിന്ന് 2009ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആയിട്ടുണ്ട്. ഏകദിനം, ടെസ്റ്റ് ക്രിക്കറ്റിലെ മുന്‍നിര ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ പ്രധാനിയാണ് ആന്‍ഡ്രൂ ഫ്രെഡ്ഡി ഫ്ളിന്റോഫ്.

2014ല്‍ വിരമിക്കല്‍ അവസാനിപ്പിച്ച് ട്വന്റി-20 ലീഗുകളില്‍ കളിച്ചു. പിന്നീട് ഇംഗ്ലണ്ടിന്റെ കോച്ചിംഗ് സ്റ്റാഫിലും കമന്ററിയിലുമായി ക്രിക്കറ്റ് ലോകത്ത് സജീവമായി തുടരുകയായിരുന്നു ഫ്ളിന്റോഫ്. അപകടം തരണം ചെയ്ത ഇംഗ്ലീഷ് മുന്‍ താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.

ഇംഗ്ലണ്ടിനായി 79 ടെസ്റ്റില്‍ 3845 റണ്‍സും 226 വിക്കറ്റും സ്വന്തമാക്കി. 141 രാജ്യാന്തര ഏകദിനത്തില്‍നിന്ന് 3394 റണ്‍സും 123 വിക്കറ്റുമുണ്ട്. ഇംഗ്ലണ്ടിനായി ഏഴ് ട്വന്റി-20 കളിച്ച ഫ്ളിന്റോഫ് 76 റണ്‍സും അഞ്ച് വിക്കറ്റും നേടി.

Related Articles

Back to top button