Cricket

ലോകകപ്പ് ടീമിലിടം പിടിക്കാനായി ഹാര്‍ദിക് പരിക്ക് മറച്ചു വെച്ച് കളിക്കുന്നു!! മുംബൈ ഇന്ത്യന്‍സ് നായകനെതിരേ ഗുരുതര ആരോപണം

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടാനായി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്ക് മറച്ചു വെച്ച് ഐപിഎല്‍ കളിക്കുന്നതായി ആരോപണം.

കമന്റേറ്ററും മുന്‍ ന്യൂസിലന്‍ഡ് താരവുമായ സൈമണ്‍ ഡൂളാണ് ഈയൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഹാര്‍ദിക് പിന്നീട് ബൗള്‍ ചെയ്യാത്തത് പരിക്ക് മൂലമാണെന്നും സൈമണ്‍ ഡൂള്‍ ക്രിക്ബസിനോട് പറഞ്ഞു.

മുംബൈയുടെ ആദ്യ രണ്ട് കളികളിലും പന്തെറിഞ്ഞ ഹാര്‍ദിക് പിന്നീട് രണ്ട് കളികളില്‍ പന്തെറിഞ്ഞിരുന്നില്ല. ബാക്കിയുള്ളവര്‍ നന്നായി എറിയുന്നുണ്ടെന്നും താന്‍ എറിയേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ് ഹാര്‍ദിക് ഇതിനെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലളൂവിനെതിരായ മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ഹാര്‍ദിക് 13 റണ്‍സ് വഴങ്ങിയിരുന്നു. പിന്നീട് പന്തെറിഞ്ഞതുമില്ല.

ആദ്യ കളിയില്‍ എല്ലാവരെയും ബോധിപ്പിക്കാനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തശേഷം പിന്നീട് എന്തുകൊണ്ട് ഹാര്‍ദിക് പന്തെറിയുന്നില്ല എന്നത് സംശയം ജനിപ്പിക്കുന്നതാണ്.

ഹാര്‍ദിക്കിന് എന്തോ പരിക്കുണ്ടെന്ന് ഉറപ്പാണ്. അത് അംഗീകരിക്കാന്‍ അദ്ദേഹം പക്ഷെ തയാറല്ല. എന്നാല്‍ അദ്ദേഹത്തിന് പരിക്കുണ്ടെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.ഡൂള്‍ പറഞ്ഞു.

സീസണില്‍ ഇതുവരെ എറിഞ്ഞ എട്ടോവറില്‍ 11.20 ഇക്കോണമിയില്‍ റണ്‍സ് വഴങ്ങിയ ഹാര്‍ദിന് കേവലം ഒരു വിക്കറ്റാണ് നേടാനായത്.

ബാറ്ററായി മാത്രം ഹാര്‍ദിക് ലോകകപ്പ് ടീമിലിടം പിടിക്കില്ലെന്നും നാലോവര്‍ പന്തെറിയുക കൂടി ചെയ്യുമെങ്കില്‍ മാത്രമെ ഹാര്‍ദിക്കിന് ലോകകപ്പ് ടീമിലിടം കൊടുക്കാവൂ എന്നും ഡൂള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക്ക് പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിച്ചിട്ടില്ല. ഐപിഎല്ലിലൂടെയാണ് ഹാര്‍ദിക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്.

മുംബൈ ക്യാപ്റ്റനായി ഈ സീസണില്‍ ചുമതയലേറ്റ ഹാര്‍ദിക്കിന്റെ കീഴില്‍ ടീം ആദ്യ മൂന്നു മത്സരങ്ങളും തോറ്റിരുന്നു. പിന്നീട് രണ്ടു മത്സരങ്ങളില്‍ വിജയിച്ച് ടീം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

Related Articles

Back to top button