CricketTop Stories

വലംകൈയന്‍ ‘യുവിയെ’ ലോകകപ്പ് ടീമിലെത്തിച്ച് അഫ്ഗാന്‍!

അഫ്ഗാനിസ്ഥാന്റെ യുവരാജ് സിംഗ് എന്നു വിളിപ്പേരുള്ള താരമാണ് ഡാര്‍വിഷ് റസൂലി. ന്യൂസിലന്‍ഡില്‍ നടന്ന 2018 ലെ അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ സെമി ഫൈനല്‍ വരെയെത്തിയ ഗംഭീര പ്രകടനത്തിന് നിര്‍ണായക സാന്നിധ്യം വഹിച്ചത് ഈ യുവതാരമായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുകയാണ് ഈ യുവതാരത്തെ.

ആ ലോകകപ്പില്‍ 5 മല്‍സരങ്ങളില്‍ നിന്ന് 155 റണ്‍സാണ് റസൂലി അടിച്ചെടുത്തത്. 101. 88 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ആ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്ന താരവും റസൂലിയായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തുടര്‍ന്നെങ്കിലും ടീമിലെ രാഷ്ട്രീയ കാരണങ്ങള്‍ താരത്തെ പുറത്തു നിര്‍ത്തിച്ചു.

വെറ്ററന്‍ താരം മുഹമ്മദ് നബിയാണ് ടീമിനെ നയിക്കുക. തകര്‍പ്പന്‍ പ്രകടനം നടത്തിയ ഏഷ്യാകപ്പ് ടീമില്‍ നിന്ന് ചില മാറ്റങ്ങള്‍ സെലക്ടര്‍മാര്‍ കൊണ്ടു വന്നിട്ടുണ്ട്. സമിയുള്ള ഷിന്‍വാരി, ഹഷ്മത്തുള്ള ഷാഹിദി, അഫ്‌സര്‍ സാസി, കരീം ജനത്ത്, നൂര്‍ അഹമ്മദ് എന്നിവരെയാണ് ഒഴിവാക്കിയത്.

റസൂലിക്ക് ഒപ്പം സ്പിന്നര്‍ ക്വായിസ് അഹമ്മദ്, ഫാസ്റ്റ് ബൗളര്‍ സലീം സൈഫ് എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിന് ഫൈനലില്‍ ഇടംപിടിക്കാന്‍ സാധിച്ചിരുന്നില്ല. ചാമ്പ്യന്മാരായ ശ്രീലങ്കയെ ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ച ഒരേയൊരു ടീമും അഫ്ഗാനിസ്ഥാനായിരുന്നു.

അഫ്ഗാന്‍ ലോകകപ്പ് ടീം: മുഹമ്മദ് നബി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, അസമത്തുള്ള ഒമറാസി, ഡാര്‍വിഷ് റസൂലി, ഫരീദ് അഹമ്മദ്, ഫസല്‍ ഫറൂഖി, ഹസ്രത്തുള്ള സാസി, ഇബ്രാഹിം സദ്രാന്‍, മുജീബ് റഹ്മാന്‍, നവീന്‍ ഉള്‍ഹഖ്, ക്വായിസ് അഹമ്മദ്, റഷീദ് ഖാന്‍, സലീം സഫി, ഉസ്മാന്‍ ഗാനി.

Related Articles

Back to top button