Cricket

ഐപിഎല്‍ കിരീടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ കോഹ്‌ലി ആ ടീമിലേക്ക് ചേക്കേറണം!! ഉപദേശവുമായി പീറ്റേഴ്‌സണ്‍

ഐപിഎല്‍ കിരീടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ കോഹ്‌ലി ആര്‍സിബിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍.

ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബി,രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് പീറ്റേഴ്‌സണ്‍ ഇങ്ങനെ പറഞ്ഞത്.

ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും അത് പറയും. സ്‌പോര്‍ട്‌സിലെ ഇതിഹാസങ്ങളെല്ലാം തങ്ങളുടെ ടീം വിട്ട് മറ്റു ടീമുകളില്‍ പോയി വിജയം നേടിയവരാണ്. വിരാട് കോഹ്‌ലി ഇത്തവണയും കഠിനമായി ശ്രമിച്ചു.

പക്ഷെ അദ്ദേഹത്തിന് വീണ്ടുമൊരു ഓറഞ്ച് ക്യാപ് മാത്രമാണ് ലഭിച്ചത്. ടീമിനായി എല്ലാം കൊടുത്തിട്ടും ടീം പരാജയപ്പെട്ടു. കോഹ്‌ലിയെന്ന ബ്രാന്‍ഡിന്റെ മൂല്യവും അത് ടീമിന് നല്‍കുന്ന പരസ്യവുമെല്ലാം ഞാന്‍ മനസിലാക്കുന്നു.

പക്ഷെ അതൊക്കെ പറയുമ്പോഴും വിരാട് കോഹ്‌ലി ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുണ്ട്. കിരീടം നേടാന്‍ പ്രാപ്തിയുള്ള ഒരു ടീമില്‍ അതിനായി അദ്ദേഹം കളിക്കേണ്ടിയിരിക്കുന്നു. പീറ്റേഴ്‌സണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വേരുകളുള്ള കോഹ്‌ലിയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് തെരഞ്ഞെടുക്കാവുന്നതാണ്. അതൊരു മികച്ച ഓപ്ഷനാണ് അവിടെയാണെങ്കില്‍ കോഹ്‌ലിക്ക് എന്നും വീട്ടില്‍ പോയിവരികയും ചെയ്യാം.

കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവിടാനുമാവും. ഡല്‍ഹി ബോയ് ആയ കോഹ് ലിയ്ക്ക് എന്തുകൊണ്ട് തിരിച്ചു പോയിക്കൂടാ, ഡല്‍ഹിയും ബംഗളൂരുവിനെപ്പോലെ കിരീടം കൊതിക്കുന്നൊരു ടീമാണ്.

കാലമാണ് എല്ലാത്തിനും മറുപടി പറയേണ്ടത്. മെസി പോയി, ബെക്കാം പോയി, റൊണാള്‍ഡോ പോയി, ഹാരി കെയ്ന്‍ എല്ലാം എല്ലാമായ ടോട്ടനം വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് പോയി.

അതുകൊണ്ട് കോലിയും പോകുന്നതില്‍ തെറ്റില്ലെന്നും പീറ്റേഴ്‌സണ്‍ പറയുന്നു. അതേ സമയം ഇനിയൊരു ഐപിഎല്‍ കൂടി കോഹ് ലി കളിക്കുമോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ബംഗളൂരുവില്‍ കോഹ് ലിയ്‌ക്കൊപ്പമുണ്ടായിരുന്ന വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ നായകന്‍ രോഹിത് ശര്‍മ ഇനിയൊരു ഐപിഎല്‍ കൂടി കളിക്കുമോയെന്ന കാര്യം കോഹ്‌ലിയുടേതു പോലെ സംശയമാണ്.

ട്വന്റി20 ലോകകപ്പ് കിരീടം നേടിയാല്‍ കോഹ്‌ലിയ്ക്ക് മാനസ്സികമായി അതൊരു ഉണര്‍വ് ഉണ്ടാക്കിയേക്കും. സമകാലീന ക്രിക്കറ്റിലെ മഹാരഥനായ കോഹ്‌ലി അത് തീര്‍ച്ചയായും അര്‍ഹിക്കുന്നുമുണ്ട്.

Related Articles

Back to top button