Cricket

സെഞ്ചുറികള്‍ അടിച്ചുകൂട്ടി; രോഹിതിന് പകരക്കാരന്‍ അഭിമന്യു ഈശ്വരന്‍

രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അഭിമന്യു ഈശ്വരനെ ഉള്‍പ്പെടുത്തിയേക്കും. ബംഗ്ലാദേശ് എ ടീമിനെതിരേ കളിക്കുന്ന ഇന്ത്യ എ ടീമില്‍ അംഗമാണ് നിലവില്‍ അഭിമന്യു. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ 141 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലാണ് ഈ ബംഗാള്‍ താരം.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നിരന്തരം നടത്തിയാണ് അഭിമന്യു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ബംഗാളിനായി ഇതുവരെ 77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 5419 റണ്‍സാണ് സമ്പാദ്യം. 233 ആണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ മികച്ച ബാറ്റിംഗ് നടത്താനും താരത്തിന് സാധിച്ചു.

കൈയ്ക്ക് പരിക്കേറ്റ രോഹിതിന് ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അവസാന ഏകദിനത്തില്‍ രോഹിത് കളിക്കില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ടെസ്റ്റിലും അദേഹത്തിന്റെ സാന്നിധ്യം സംശയമാണ്.

ബംഗ്ലാദേശിനെതിരേ ഏകദിന പരമ്പര തോറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ആദ്യ രണ്ട് മല്‍സരങ്ങളിലും മെഹദി ഹസന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിന് അവിസ്മരണീയ വിജയമൊരുക്കിയത്. ആദ്യ മല്‍സരം ഒരു വിക്കറ്റിനും രണ്ടാം പോരാട്ടം 5 റണ്‍സിനുമാണ് ആതിഥേയര്‍ ജയിച്ചു കയറിയത്.

Related Articles

Back to top button