Cricket

വിരമിച്ചെങ്കിലും ധോണിക്ക് ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കാനാകില്ല; കാരണമുണ്ട്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ മാത്രം ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗുകളില്‍ കാണാന്‍ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളെല്ലാം ഈ ലീഗുകളില്‍ കളിച്ചിട്ടും എന്തുകൊണ്ടാണ് ധോണിയെ മാത്രം കാണാത്തതെന്ന സംശയം ആരാധകര്‍ക്കുണ്ട്. ധോണി ലെജന്‍ഡ്‌സ് ലീഗില്‍ വരാത്തതിന് കാരണം സിംപിളാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം താനുണ്ടാകുമെന്ന് ധോണി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലേ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറിയിരുന്നെങ്കിലും ധോണിയാണ് സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ ചെന്നൈയെ നയിച്ചത്. അടുത്ത സീസണിലും ധോണി തന്നെയാകും ചെന്നൈ ക്യാപ്റ്റന്‍.

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗുകളുടെ നിയമം അനുസരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രം വിരമിച്ചാല്‍ പോരാ. ലെജന്‍ഡ്‌സ് ലീഗ് കളിക്കണമെങ്കില്‍ ഐപിഎല്‍ ഉള്‍പ്പെടെ എല്ലാത്തരം പ്രെഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കണം. ധോണി ഐപിഎല്‍ അവസാനിപ്പിക്കാത്തതു കൊണ്ട് തന്നെ ലെജന്‍ഡ്‌സ് ലീഗിന്റെ ഭാഗമാകാന്‍ സാധിക്കില്ല. ഒപ്പം കളിച്ചിരുന്ന സുരേഷ് റെയ്‌നയും യൂസഫ് പത്താനുമെല്ലാം ഇത്തരത്തില്‍ ഐപിഎല്‍ ഉള്‍പ്പെടെ അവസാനിപ്പിച്ചാണ് ഇതിഹാസങ്ങളുടെ ലീഗില്‍ കളിക്കുന്നത്.

Related Articles

Back to top button