IPLTop Stories

എല്ലാം ധോണി തീരുമാനിക്കും, ചര്‍ച്ചകള്‍ക്കായി തല ചെന്നൈയില്‍

ഈ വര്‍ഷത്തെ മെഗാ താരലേലത്തിന് മുന്നോടിയായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ചെന്നൈയിലെത്തി. ഐപിഎല്‍ താര ലേലത്തിന് രണ്ടാഴ്ച മാത്രം ബാക്കൊയിരിക്കെയാണ് ധോണിയുടെ വരവ്. ഇത്തവണയും ടീമിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ധോണിയാണെന്ന് അദേഹത്തിന്റെ വരവ് അടിവരയിടുന്നു. ഇന്നലെ താരം ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ചിത്രങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പങ്കുവെച്ചു. ചെന്നൈ ആരെയൊക്കെ ടീമില്‍ എടുക്കണം എന്ന കാര്യത്തില്‍ ധോണിയും ടീം അധികൃതരും ചര്‍ച്ചകള്‍ നടത്തും.

ധോണിയെ 12 കോടി നല്‍കി ടീം നേരത്തെ നിലനിര്‍ത്തിയിരുന്നു. ധോണി ഉള്‍പ്പെടെ നാലു താരങ്ങളെ ആയിരുന്നു ഐ പി എല്‍ ചാമ്പ്യന്മാര്‍ നിലനിര്‍ത്തിയത്. 16 കോടി നല്‍കി ജഡേജയെയും 8 കോടി നല്‍കി മൊയീന്‍ അലിയെയും ആറു കോടി നല്‍കി രാജു ഗെയ്ക്വാദിനെയും ആയിരുന്നു നിലനിര്‍ത്തിയിരുന്നത്. ഫെബ്രുവരി 12നും 13നും ആണ് ഐപിഎല്‍ താരലേലം നടക്കുന്നത്. നിലവില്‍ ഐപിഎല്‍ ജേതാക്കളാണ് ചെന്നൈ.

Related Articles

Leave a Reply

Back to top button