ISL

മറ്റ് ടീമുകള്‍ക്ക് അനക്കം പോലുമില്ല!! ബ്ലാസ്റ്റേഴ്‌സിന്റെ അതിവേഗതയില്‍ അമ്പരന്ന് എതിരാളികള്‍

ആദ്യ മല്‍സരത്തിന്റെ ടിക്കറ്റ് വിറ്റു തീര്‍ന്നത് കുറച്ചു മണിക്കൂറുകള്‍ കൊണ്ടാണ്. ഇപ്പോഴിതാ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മല്‍സരത്തിനുള്ള ടിക്കറ്റുകളും അതിവേഗം വിറ്റഴിയുന്നു. വില്‍പ്പനയ്ക്കു വച്ച് അഞ്ചു മണിക്കൂറിനകം ഈസ്റ്റ് ഗ്യാലറി ടിക്കറ്റുകള്‍ എല്ലാം കാലിയായി. മറ്റ് ക്ലബുകളുടെ ആദ്യ മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പന പോലും പതിയെയാണ് മുന്നേറുന്നത്.

ജെംഷഡ്പൂര്‍ എഫ്‌സിയും ചെന്നൈയ്‌നുമെല്ലാം തീരെ വില കുറച്ചാണ് ടിക്കറ്റ് വില്‍ക്കുന്നത്. ആ സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ടിക്കറ്റ് വില്‍പന അതിവേഗം പുരോഗമിക്കുന്നത്. മറ്റ് ടീമുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ റേറ്റ് കുറച്ചു കൂടുതലാണ്. എന്നാല്‍ അതൊന്നും ആരാധകര്‍ക്കൊരു പ്രശ്‌നമല്ലെന്ന തരത്തിലാണ് വില്‍പന പുരോഗമിക്കുന്നത്.

പേടിഎം ഇന്‍സൈഡര്‍ വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്നത്. 299 രൂപ മുതല്‍ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് 1999 രൂപയുടെ വിഐപി ടിക്കറ്റ് വരെയാണ് വിവിധ ടിക്കറ്റുകളുടെ വില.

കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ ടിക്കറ്റ് വിലകള്‍ ഇങ്ങനെയാണ്-299 രൂപ നോര്‍ത്ത് ഗാലറി, സൗത്ത് ഗാലറി. 399 രൂപ ഈസ്റ്റ് ഗാലറി, വെസ്റ്റ് ഗാലറി. 499 രൂപ ബ്ലോക്ക് ബി2, ബ്ലോക്ക് ബി3.

ടിക്കറ്റ് വില്പന അതിവേഗം മുന്നോട്ടു പോകുന്നതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ വില്പനയ്ക്ക് വച്ച ടിക്കറ്റുകള്‍ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവിധ ഫാന്‍സ് ഗ്രൂപ്പുകളും വന്‍തോതില്‍ ടിക്കറ്റ് വാങ്ങുന്നുണ്ട്.

Related Articles

Back to top button