ISLTop Stories

ആരു വന്നാലും ഒരു പ്രശ്‌നവുമില്ല; കൂസലില്ലാതെ ഇവാന്‍

എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരം 4-4ല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും താന്‍ നന്നായി ആസ്വദിച്ചെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. ഈ ഫലം അപ്രതീക്ഷിതമായിരുന്നു. ഇത്തരമൊരു ഫലം ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലായിരുന്നുവെന്നും കോച്ച് പറഞ്ഞു. ഇരുടീമുകള്‍ക്കും റിസല്‍ട്ട് പ്രധാനമായിരുന്നില്ല എന്ന വസ്തുത നിങ്ങള്‍ കാണണം. ഇന്നലെ ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാന്‍ വന്നതാണ്. ഈ കളി ആസ്വദിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു. അതിനാല്‍, ഇന്ന് രാത്രി ഇവിടെ ഉണ്ടായിരുന്നവര്‍ ഗോളുകള്‍ ആസ്വദിച്ചുവെന്നും ഇവാന്‍ പറഞ്ഞു.

അതേസമയം പ്ലേഓഫില്‍ ആരെ നേരിടും എന്നതില്‍ ആശങ്കയില്ലെന്ന് ഇവാന്‍ വ്യക്തമാക്കി. ജംഷദ്പൂരും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരത്തിനു ശേഷം ആകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ തീരുമാനിക്കപ്പെടുക. ആരാണ് എതിരാളികള്‍ എന്നത് പ്രധാനമല്ല. കാരണം എന്തായാലും രണ്ട് ടീമുകളെ തോല്‍പ്പിക്കണമെന്ന് ഞാന്‍ കരുതുന്നുവെന്നു കോച്ച് പറഞ്ഞു.

Related Articles

Leave a Reply

Back to top button