Cricket

ഇനി അവനെ കുറ്റപ്പെടുത്തിയാല്‍ ഞാന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാവില്ല !! തുറന്നടിച്ച് ഡിവില്ലിയേഴ്‌സ്

ഈ ഐപിഎല്ലില്‍ 500 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ് ലിയെ വിമര്‍ശിക്കുന്നവരുടെ എണ്ണം കുറവല്ല.

ഐപിഎല്‍ 2024ല്‍ പവര്‍പ്ലേയ്ക്ക് പുറത്ത് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പവര്‍പ്ലേ ഓവറുകള്‍ കഴിഞ്ഞാല്‍ കോഹ് ലി തുഴച്ചിലാണെന്നാണ് അവര്‍ തെളിവുകള്‍ സഹിതം പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ കോഹ് ലിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവും മുന്‍ ആര്‍സിബി ബാറ്ററുമായ എബി ഡിവില്ലിയേഴ്‌സ്.

കോഹ്‌ലിയെ വിമര്‍ശിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ക്രിക്കറ്റ് പരിജ്ഞാനം ഇല്ലെന്ന് പറഞ്ഞാണ് ഡേറ്റാ നിരത്തി വിമര്‍ശിക്കുന്നവര്‍ക്കെതിരേ ഡിവില്ലിയേഴ്സ് ആഞ്ഞടിച്ചത്. സ്ഥിതിവിവരക്കണക്കുകള്‍ക്ക് മാത്രം കൊണ്ട് കോഹ്ലിയുടെ മഹത്തായ മൂല്യവും കളിയിലെ സ്വാധീനവും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ആവര്‍ത്തിച്ചു പറയുന്നു.

15 വര്‍ഷമായി തന്റെ ബാറ്റിംഗ് റോള്‍ വിജയകരമായി നിര്‍വഹിച്ചതിനാല്‍ തനിക്ക് ഉപദേശം ആവശ്യമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം വിജയിച്ചതിന് ശേഷം വിരാട് കോഹ്‌ലി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു.

കളിയാക്കുന്ന വിമര്‍ശകര്‍ ഇതുപോലെ എത്ര കളികള്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ടെന്നും കോഹ് ലി ചോദിച്ചിരുന്നു.

ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍ ഇങ്ങനെ…

”അടുത്ത കാലത്തായി വിരാട് കോഹ്ലി തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ നേരിടുന്നു. ഇക്കാര്യത്തില്‍സ ഞാന്‍ അസ്വസ്ഥനാണ്.

ഐപിഎല്ലില്‍ വലിയ വിജയമായ ബാറ്ററും ആര്‍സിബിയില്‍ പ്രധാന പങ്കും വഹിച്ച അദ്ദേഹം എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്.

എന്നിരുന്നാലും, ക്രിക്കറ്റ് വൈദഗ്ധ്യമോ പരിചയമോ ഇല്ലെങ്കിലും ഡാറ്റാധിഷ്ഠിത പണ്ഡിതന്മാര്‍ കോഹ്ലിയെ വിമര്‍ശിക്കുന്നത് തുടരുന്നു. അവര്‍ എത്ര കളികളില്‍ കളിച്ചു, എത്ര ഐപിഎല്‍ സെഞ്ചുറികള്‍ അവര്‍ നേടിയിട്ടുണ്ട് ? എബിഡി ചോദിക്കുന്നു.

കോഹ്ലി ആര്‍സിബിയില്‍ മൂന്നാം സ്ഥാനത്ത് ഇറങ്ങണം എന്നും അവിടെ അയാളെ സഹതാരങ്ങളും മാനേജ്‌മെന്റും പിന്തുണക്കണം എന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആറു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍സിബി. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ.

Related Articles

Back to top button