ISLTop Stories

എല്ലാം കലങ്ങി തെളിഞ്ഞു; ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇ മല്‍സരങ്ങള്‍ക്ക് പുതിയ ഷെഡ്യൂള്‍!!

ഇന്ത്യയ്ക്ക് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് മുന്‍ നിശ്ചയപ്രകാരം നടക്കും. മലയാളി ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യുഎഇ പ്രീസീസണുമായി ടീമിന് മുന്നോട്ടു പോകാമെന്നതാണ്.

ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ നിശ്ചയിച്ചിരുന്ന പ്രീസീസണ്‍ മല്‍സരങ്ങള്‍ക്ക് പുതുക്കിയ ഷെഡ്യൂള്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. നാളെയോ മറ്റന്നാളോ പുതിയ ഷെഡ്യൂള്‍ സംഘാടകര്‍ പുറത്തിറക്കിയേക്കും. ഫിഫ നിഷ്‌കര്‍ഷിച്ച പോലെ അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നടത്തിപ്പ് ഇടക്കാല സമിതിയില്‍ നിന്ന് മാറ്റിയതാണ് വിലക്ക് മാറാന്‍ കാരണം. അടുത്തയാഴ്ച്ച തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഫുട്‌ബോള്‍ മറ്റൊരു തലത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button