IPLTop Stories

ഒപ്പിടാന്‍ വേണ്ടി എന്നെ മുംബൈ ഇന്ത്യന്‍സ് ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണവുമായി ഉത്തപ്പ

മുംബൈ ഇന്ത്യന്‍സിനെതിരെ ആരോപണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം റോബിന്‍ ഉത്തപ്പ. 2009 ഐപിഎല്‍ സീസണില്‍ ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഒപ്പിടുന്നതിനു വേണ്ടി മുംബൈ ഇന്ത്യന്‍സ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ആര്‍. അശ്വിനുമായുള്ള യുട്യൂബ് വീഡിയോയില്‍ ഉത്തപ്പ പറയുന്നത്. 2009 സീസണ്‍ തുടങ്ങുന്നതിന് ഒരു മാസം മുന്‍പായിരുന്നു സംഭവമെന്നും ഉത്തപ്പ വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഒപ്പിട്ടില്ലെങ്കില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ല എന്നായിരുന്നു മുംബൈ ടീമിന്റെ ഭീഷണി.

സഹീര്‍ ഖാനും മനീഷ് പാണ്ഡെയും എനിക്കൊപ്പം ഉണ്ടായിരുന്നു. ഐപിഎല്ലില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദ്യ കളിക്കാരില്‍ ഒരാളാണു ഞാന്‍. അതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം ഞാന്‍ മുംബൈ ഇന്ത്യന്‍സിനെ വിശ്വസിച്ചിരുന്നു. സീസണ്‍ തുടങ്ങുന്നതിന് ഒരു മാസം മുന്‍പാണ് അതു സംഭവിച്ചത്. എന്നാല്‍ ഒപ്പിടാന്‍ താന്‍ തയാറായില്ലെന്നും ഉത്തപ്പ പറഞ്ഞു.

ആരാണു ഭീഷണിപ്പെടുത്തിയതെന്ന് ഉത്തപ്പ വെളിപ്പെടുത്തിയിട്ടുമില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിച്ചിരുന്ന സമയത്ത് താന്‍ വിഷാദ രോഗിയായിരുന്നെന്നും ഉത്തപ്പ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ വളരെ വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. സീസണില്‍ ഒരു മത്സരത്തിലും എനിക്കു തിളങ്ങാനായില്ല. ഇടവേളയ്ക്കു ശേഷം വീണ്ടും ടീമിലെത്തിയപ്പോഴാണ് എന്തെങ്കിലും ചെയ്യാനായതെന്നും ഉത്തപ്പ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button