ISLTop Stories

ഇത്തവണ മഞ്ഞപ്പട കിരീടമുയര്‍ത്തും, കാരണങ്ങള്‍ ഇതൊക്കെ!

വര്‍ഷങ്ങള്‍ക്കു ശേഷം ബ്ലാസ്റ്റേഴ്സ് അങ്ങനെ മറ്റൊരു ഐഎസ്എല്‍ സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇപ്രാവശ്യം ബ്ലാസ്റ്റേഴ്സ് കിരീടം നേടാന്‍ സാധ്യതകള്‍ ഏറെയാണ്. ഇവാന്‍ വുകുമനോവിച്ച് എന്ന തന്ത്രഞ്ജനായ കോച്ചാണ് ബ്ലാസ്റ്റേഴ്‌സില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഓരോ കളിക്കാരനും ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തി. ഒപ്പം അവരുടെ കഴിവിന്റെ മാക്‌സിമം ടീമിനായി നല്‍കാന്‍ സഹായിച്ചു. ഇനി ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ കീഴടക്കാനും ഇവാന് കൃത്യമായ തന്ത്രങ്ങളും തീരുമാനങ്ങളും ഉണ്ട്.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരിക്കും കൊറോണയും വലച്ചിരുന്നു. എന്നാല്‍ ഓരോ താരത്തിനു പകരവും ബെഞ്ചില്‍ അതേ ക്വാളിറ്റി ഉള്ള കളിക്കാരെ അദ്ദേഹം കണ്ടെത്തി വെച്ചിരുന്നു. കോച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കളിക്കാരും ഒത്തിണക്കത്തോടെ കളിച്ചതോടെ കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്സിനു എളുപ്പമായി. എല്ലാ സീസണിലും ബ്ലാസ്‌റ്റേഴ്‌സില്‍ ഗോള്‍ അടിച്ചു കൂട്ടാന്‍ മിടുക്കുള്ള കളിക്കാറുണ്ടായിരുന്നു. എന്നാല്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല.

എപ്പോള്‍ വേണമെങ്കിലും എതിര്‍ ടീമിന്റെ ഗോള്‍ ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ വീഴും എന്നൊരു ഭയം ആരാധകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ കഥ മാറി. ഒരൊറ്റ ഗോളിന്റെ ലീഡ് ആണെങ്കിലും അത് നിലനിര്‍ത്താന്‍ ഈ സീസണില്‍ പഠിച്ചു. ലെസ്‌കോ എന്ന പരിചയ സമ്പന്നനായ ഫോറിന്‍ പ്ലയെര്‍ കൂടെ ഗബ്ര എന്ന ഇന്ത്യന്‍ താരം. കൂടെ ഒരു പിടി യുവ ഇന്ത്യന്‍ ഡിഫെന്‍ഡര്‍മാരും.

യുവത്വവും പരിജയ സമ്പത്തും ചേര്‍ന്നുള്ള ബ്ലാസ്റ്റേഴ്സ് ഡിഫെന്‍സിനെ ഏത് ടീമിനും മറികടക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ഒപ്പം മിഡ്ഫീല്‍ഡിലും നന്നായി ബോള്‍ വിന്‍ ചെയുകയും നല്ല നീക്കങ്ങള്‍ നടത്താനും ടീമിന് കഴിയുന്നുണ്ട്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച കോമ്പോ ആയിരുന്ന ജീക്‌സനും പുട്ടിയയയും തന്നെയാണ് മിഡ് ഫീല്‍ഡ് നിയന്ത്രിക്കുന്നത്. ഗോള്‍ അടിക്കാന്‍ ഒരാള്‍ എന്നൊരു നിയമം ഈ ടീമില്‍ ഇല്ല. ആരും എപ്പോള്‍ വേണമെങ്കിലും എതിര്‍ ടീമിന്റെ വല തുളക്കും.

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ രണ്ട് പ്രാവശ്യവും ചുണ്ടിനും കപ്പിനും ഇടയില്‍ വിജയം നഷ്ട്ടമാവുകയാണ്. അതിനാല്‍ തന്നെ ഈ മൂന്നാം ശ്രമത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ടീം പ്രതീക്ഷിക്കുന്നില്ല. കാരണം ഫൈനലില്‍ കലം ഉടക്കുന്ന പഴയ കാല ചരിത്രം പേറാന്‍ ഈ ടീമിന് താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ ഇവന്റെ കീഴില്‍ ഈ ടീം ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഒരു പഴുതും എതിരാളികള്‍ക്ക് നല്‍കില്ല. സെമി ഫൈനലില്‍ തങ്ങളെ വെല്ലുവിളിച്ച ജംഷഡ്പൂര്‍ കോച്ചിനെ രണ്ടാം പാദത്തില്‍ നിശബ്ദനാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ഷീല്‍ഡ് ജേതാക്കളെ കീഴടക്കി ഫൈനലില്‍ എത്തിയ ടീമിന്റെ ആത്മവിശ്വാസം ചെറുതല്ല.

ഇതിനൊക്കെ പുറമെ ബ്ലാസ്റ്റേഴ്‌സിനായി ചിന്നം വിളിക്കുന്ന ആരാധക കൂട്ടതിന്നായി ഈ ടീം ഗ്രൗണ്ടില്‍ മരിക്കാനും തയ്യാറാണ്. ഇന്ത്യന്‍ താരങ്ങള്‍ മുതല്‍ വിദേശതാരങ്ങള്‍ വരെ ഈ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായി 100 ശതമാനവും നല്‍കി കളിക്കുമ്പോള്‍ ഈ ടീം എങ്ങനെ തോല്‍ക്കാനാണ്. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനായി മഞ്ഞപ്പട സ്റ്റേഡിയം കീഴടക്കുമ്പോള്‍ ഈ സീസണില്‍ മറ്റൊരു ടീമിനും കിട്ടാത്ത ഒരു അവസരം കൂടി ബ്ലാസ്റ്റേഴ്‌സിന് കിട്ടുന്നു. ഈ ടീമിനെ ഹൃദയത്തില്‍ കേറ്റിയ ആയിരക്കണക്കിന് ആരാധകര്‍ക്കു മുന്നില്‍ മികച്ച പ്രകടനത്തിനായുള്ള അവസരം. ഇതിനൊക്കെ അവസാനം ഇവാനും സംഘവും ആ കപ്പ്പുയര്‍ത്തുന്ന ആ നിമിഷത്തിനായി കാത്തിരിക്കാം.

Related Articles

Leave a Reply

Back to top button