CricketTop Stories

ആരാധകര്‍ക്ക് ഷോക്ക് നല്കി ജെംഷഡ്പൂര്‍ കോച്ച്

അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത കുറവാണെന്ന് ജംഷാദ്പൂര്‍ കോച്ച് ഓയന്‍ കോയില്‍. ഐ എസ് എല്‍ ടീം കോച്ചായി വരുന്നുണ്ടെങ്കില്‍ തന്നെ ജംഷാദ്പൂരിന്റെ കോച്ചായി മാത്രമേ ഇന്ത്യയില്‍ എത്തു എന്നും ഇദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ വെല്ലുവിളി ഇവിടുത്തെ ബയോ ബബിള്‍ സംവിധാനമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കുടുംബത്തില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്. ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടിയാണ് ഫുട്ബാള്‍ പരിശീലനം നടത്തുന്നത്. അടുത്ത തവണ ഇന്ത്യയില്‍ എത്തുന്നുണ്ടെങ്കില്‍ അത് ജംഷാദ്പൂര്‍ കോച്ചയായി മാത്രമായിരിക്കും. കാരണം ജംഷാദ്പൂര്‍ ടീമും ആള്‍ക്കാരും എന്നെ അത്രയേറെ അത്ഭുതപ്പെടുത്തുന്നു’കോയല്‍ പറഞ്ഞു.

കോയലിന്റെ കീഴില്‍ ജംഷാദ്പൂര്‍ മികച്ച പ്രകടനമാണ് ഇപ്രാവശ്യം പുറത്തെടുത്തത്. ഷില്‍ഡ് ജേതാക്കളായാണ് ജംഷാദ്പൂര്‍ പ്ലായോഫിനു യോഗ്യത നേടിയത്. ഐ എസ് എല്ലിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാതത്തില്‍ ജംഷാദ്പൂര്‍ നാളെ കേരള ബ്ലാസ്റ്റര്‍സിനെ നേരിടും.

Related Articles

Leave a Reply

Back to top button