ISLTop Stories

അവര്‍ ചെയ്യുന്നത് തീരെ ശരിയല്ല; പ്രതിഷേധവുമായി ഐ.എം. വിജയന്‍

ബ്ലാസ്റ്റേഴ്സ് ജയിച്ച് ഫൈനലില്‍ കയറിയെങ്കിലും വിജയേട്ടന്‍ കട്ടക്കലിപ്പിലാണ്. ദേഷ്യം മുഴുവന്‍ എതിര്‍ ടീമിനോടാണെന്ന് തെറ്റിദ്ധരിക്കേണ്ട. വിജയേട്ടന്റെ കലിപ്പ് റഫറിയോടാണ്. അതിനു കാരണവുമുണ്ട്. അത് റഫറിയുടെ കണ്ണുപൊട്ടന്‍ തീരുമാനത്തിനെതിരേയാണ്. ജെംഷഡ്പൂരിന്റെ സമനില ഗോള്‍ വന്നത് ഹാന്‍ഡ് ബോളില്‍ നിന്നാണ്. റഫറി ഇതു കാണാതെ എന്തു നോക്കുകയാണെന്ന് ഇതിഹാസതാരം ചോദിക്കുന്നു.

10 ടീമുകളോടും കോവിഡിനോടും പിന്നെ ഏതാനും റഫറിമാരോടും ഏറ്റുമുട്ടി നേടിയ വിസ്മയമെന്നു താന്‍ പറയുമെന്ന് വിജയന്‍ പറയുന്നു. അതിനിര്‍ണായകമായൊരു സെമിഫൈനലിലും വ്യക്തമായൊരു ഹാന്‍ഡ് ബോള്‍ കാണാതെപോകുന്ന തരത്തിലുള്ള റഫറിയിങ് വൂണ്ടും കേരളത്തിന്റെ വഴിമുടക്കിയേനെ. ഭാഗ്യം. വെല്ലുവിളിച്ച ജംഷഡ്പുരിനെ മാത്രമല്ല, ആ തീരുമാനത്തെയും കീഴടക്കിക്കളഞ്ഞു ലൂണയുടെ തീക്കളിക്കൂട്ടമെന്ന് ഒരു മലയാളം പത്രത്തിലെ തന്റെ കോളത്തില്‍ അദേഹം പറയുന്നു.

ആഘോഷിക്കൂ ആരാധകരെ. ഒട്ടും കുറയ്ക്കേണ്ട, ലോകകപ്പ് കിട്ടിയതുപോലെതന്നെ ആഘോഷിച്ചാട്ടെ ഈ ഫൈനല്‍ പ്രവേശം. ഞാനെന്റെ കോലോത്തുംപാടത്തു നാട്ടുകാര്‍ക്കൊപ്പമാണ് ഇന്നലെ കളി കണ്ടത്. ഫുട്ബോളര്‍ ആയല്ല, കളിക്കാലത്തിനും മുന്‍പേ ഇവിടുത്തെ മൈതാനങ്ങളില്‍ ആവേശത്തോടെ പന്തുകളി കണ്ടുശീലിച്ച ആ പഴയ ആരാധകനായിട്ടായിരുന്നു താന്‍ കൈയ്യടിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം പറയുന്നു.

ബ്ലാസ്റ്റേഴ്സിന്റെ വിജയദാഹത്തിനും പോരാട്ടവീര്യത്തിനും ഊര്‍ജത്തിളപ്പിനുമൊന്നും എത്ര മാര്‍ക്കിട്ടാലും മതിയാകില്ല. വിയര്‍ത്തു കുളിച്ചു കയറിപ്പോയ അല്‍വാരോ വാസ്‌കെസിനെ വിങ്ങള്‍ കണ്ടില്ലേ? സ്പാനിഷ് ലാലിഗയിലും ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലുമെല്ലാം വര്‍ഷങ്ങളോളം ബൂട്ടുകെട്ടിയ മനുഷ്യനാണത്. എന്നിട്ടും നമ്മുടെ കൊച്ചുകേരളത്തിലെ ടീമിനു വേണ്ടി അയാള്‍ പുറത്തെടുത്ത അധ്വാനവും സമര്‍പ്പണവും കണ്ടു നമിച്ചുപോകുന്നുവെന്നും വിജയേട്ടന്‍ ആഹ്ലാദത്തോടെ പറയുന്നു.

Related Articles

Leave a Reply

Back to top button