Top Stories

അഞ്ചടിയില്‍ രാജസ്ഥാനെ വീഴ്ത്തി; കേരളത്തിന് സന്തോഷ തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് കേരളം വീഴ്ത്തിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്കാണ് പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഗ്യാലറികള്‍ക്ക് ആഘോഷം പകര്‍ന്നത്.

ജിജോ ജോസഫിന്റെ ഗോളുകള്‍ 6,57,62 മിനിറ്റുകളിലായിരുന്നു. നിജോ ഗില്‍ബര്‍ട്ട് (38), അജയ് അലക്‌സ് (81) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അഞ്ചാം മിനിട്ടില്‍ കേരള താരത്തെ ഫൗള്‍ ചെയ്തതിന് പെനാല്‍ട്ടി ബോക്‌സിന് തൊട്ടടുത്ത് വച്ച് റഫറി രാജസ്ഥാന് എതിരായി ഫ്രീകിക്ക് വിധിക്കുകയായിരുന്നു. കിക്കെടുത്ത ജിജോ ഡയറക്ട് കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. മുപ്പത്തൊമ്പതാം മിനിട്ടില്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ലോംഗ് റെഞ്ചറിലൂടെ കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.

ആക്രമിച്ച് തുടങ്ങിയ കേരളം തുടക്കം മുതല്‍ രാജസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ആദ്യ ഗോള്‍ നേടിയ ശേഷം കൂടുതല്‍ ആക്രമണകാരികളായ കേരളം രാജസ്ഥാന അനങ്ങാനുള്ള അവസരം പോലും നല്‍കിയിട്ടില്ല. 18 ന് ശക്തരായ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

Related Articles

Leave a Reply

Back to top button