Sports News

പയ്യനാട്ടേക്ക് ഒഴുകിയെത്തിയത് 28,319 പേര്‍!!

കേരളവും രാജസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം കാണാനായി പയ്യനാട് സ്റ്റേഡിയത്തിലേക്ക് രാത്രി ഒഴുകിയെത്തിയത് 28,319 ആരാധകരായിരുന്നു. സമീപകാലത്ത് കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മത്സരം കൂടിയായി ഇതു മാറി. കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പു തന്നെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് എത്തി കൊണ്ടിരുന്നു. പലരും വലിയ സംഘങ്ങളായാണ് എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം ഉത്സവ അന്തരീക്ഷത്തിലാണ് കിക്കോഫ് നടന്നത്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മീനുട്ടുകളില്‍ നിന്നായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോള്‍. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്സ് എന്നിവരാണ് ഓരോ ഗോള്‍ വീതം നേടിയത്.

Related Articles

Leave a Reply

Back to top button