CricketTop Stories

ആന്‍ഡി ഫ്‌ളവറിന്റെ നെറികേടിനെതിരേ ക്രിക്കറ്റ് ലോകം

അടുത്ത ദിവസത്തെ മത്സരത്തിനായി ടീമിനെ പരിശീലിപ്പിക്കുക. അതിനിടെ പെട്ടെന്ന് മറ്റൊരു ടീമിനായി നിലവിലുള്ള ടീമിനെ ഉപേക്ഷിക്കുക. ക്രിക്കറ്റില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇന്നലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നടന്നത്. പിഎസ്എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്റെ കോച്ചാണ് ഫ്‌ളവര്‍. എന്നാല്‍ ഐപിഎല്‍ താരലേലത്തിനായി പോകണമെന്ന് പറഞ്ഞ് സിംബാബ്‌വെ പരിശീലകന്‍ കഴിഞ്ഞദിവസം ടീംവിട്ടു. അതും പിഎസ്എല്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍. അടുത്ത സീസണില്‍ പുതിയ ടീമായ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന്റെ പരിശീലകനാണ് ഫ്‌ളവര്‍.

ഫെബ്രുവരി 12,13 തിയതികളില്‍ നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കാനാണ് ഫ്‌ളവര്‍ പോയതെന്നും പത്തുദിവസം കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്നുമാണ് മുള്‍ട്ടാന്‍ ടീം പറയുന്നത്. എന്നാല്‍ കോച്ചിന്റെ ഈ നീക്കത്തോട് രൂക്ഷമായ പാക്കിസ്ഥാന്‍ ആരാധകര്‍ പ്രതികരിച്ചത്. ഇനി തിരിച്ചുവന്നാല്‍ ടീമിനൊപ്പം ഫ്‌ളവറിനെ ചേര്‍ക്കരുതെന്നും അവര്‍ പറയുന്നു.

Related Articles

Leave a Reply

Back to top button