FootballTop Stories

മുംബൈ സിറ്റി വലിയ ക്ലബ്; എളുപ്പ തീരുമാനമായിരുന്നുവെന്ന് ഡയസ്

മുംബൈ സിറ്റിയുടെ ഭാഗമാകാനുള്ള തീരുമാനം തന്നെ സംബന്ധിച്ച് ഏറെ എളുപ്പത്തിലെടുത്ത തീരുമാനമായിരുന്നുവെന്ന് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ജ് പെരേരിയ ഡയസ്. ആരാധകരെ ഞെട്ടിച്ചാണ് ഡയസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് മുംബൈയില്‍ ചേര്‍ന്നത്.

മുംബൈ സിറ്റിയുടെ ഭാഗമാകുക എന്നത് വലിയൊരു ബഹുമതിയാണ്, മുംബൈയ്ക്ക് എന്നെ വേണമെന്ന് അറിയുകയും അവരുടെ പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തപ്പോള്‍ ഈ തീരുമാനം അനായാസം എടുക്കാന്‍ സാധിച്ചു, ഒരു ഫുട്‌ബോളര്‍, ലോകത്തെവിടെ പോയാലും പരമാവധി നേട്ടങ്ങള്‍ കൈവരിക്കാനാണ് ആഗ്രഹിക്കുന്നത്, ഇന്ത്യയിലെ എന്റെ ആദ്യ സീസണ്‍ ഞാന്‍ നന്നായി ആസ്വദിച്ചുവെന്ന് ഡയസ് പറഞ്ഞു.

എനിക്കിനിയും കൈവരിക്കാന്‍ നേട്ടങ്ങള്‍ ബാക്കിയുണ്ട്. മുംബൈ പരിശീലകനുമായി ഞാന്‍ സംസാരിച്ചു. ക്ലബിന്റെ ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എന്നെ തൃപ്തിപ്പെടുത്തി. മുംബൈയിലേക്ക് വരുകയെന്നത് ശരിയായ തീരുമാനമാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായെന്നും ഡയസ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ എട്ട് ഗോള്‍ ബ്ലാസ്റ്റേഴ്‌സിനായി നേടിയ ഡയസ് ഒരു ഗോളിന് വഴിയുമൊരുക്കി. ബ്ലാസ്റ്റേഴ്‌സില്‍ ഫാന്‍ ഫേവറിറ്റായി മാറിയ ഡയസ് ഇക്കുറിയും ക്ലബിനൊപ്പം തുടരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. താരത്തെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചതുമാണ്. എന്നാല്‍ ഇതിനിടെ ഡയസ് ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതോടെ ആരാധകര്‍ക്ക് ഷോക്കായി.

Related Articles

Leave a Reply

Back to top button