Top Stories

ഇനിയും മത്സരങ്ങളുണ്ട്; കളിക്കാരെ ഓര്‍മിപ്പിച്ച് വുക്കുമനോവിച്ച്

ജെംഷഡ്പൂരിനെതിരേ ആദ്യപാദം ജയിച്ചെങ്കിലും വലിയ ആഘോഷത്തിന് ഇല്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. ഇനിയും ഒരു മത്സരം കൂടെ ഉണ്ട്. ജംഷദ്പൂര്‍ മികച്ച ടീമാണ്. അവര്‍ ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ്. അടുത്ത മത്സരത്തില്‍ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കുന്നു. ഇവാന്‍ പറഞ്ഞു. ഇപ്പോള്‍ വിനയത്തില്‍ നില്‍ക്കണമെന്നും ഇവാന്‍ പറഞ്ഞു.

തന്റെ താരങ്ങള്‍ തനിക്ക് അഭിമാനിക്കാനുള്ള കാര്യങ്ങള്‍ ആണ് ഗ്രൗണ്ടില്‍ കാണിക്കുന്നത്. ഈ മത്സരം കൂടുതല്‍ വിശകലനം ചെയ്ത് അടുത്ത മത്സരത്തിനായി ഒരുങ്ങും എന്നും ഇവാന്‍ പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ഡോഗ്‌സ് ആണെന്നും എന്നിട്ട് ഇങ്ങനെ കളിക്കുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അവസരങ്ങള്‍ ഏറെ നഷ്ടപ്പെടുത്തിയതാണ് ജംഷദ്പൂരിന് വിനയായത് ജെംഷഡ്പൂര്‍ പരിശീലകന്‍ കോയെല്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ മൂന്ന് ഓപ്പണ്‍ ചാന്‍സ് ആണ് നഷ്ടപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ഡാനിക്ക് തന്നെ രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നു, മുബഷിറിനും നല്ല ഒരു അവസരം ലഭിച്ചിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടുത്ത മത്സരത്തില്‍ തിരികെ വരും എന്ന് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button