ISL

ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും ഒരേ സ്‌പോണ്‍സര്‍!

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോണ്‍സര്‍മാരിലൊരാളായ വണ്‍എക്‌സ്‌ബെറ്റ് ഈസ്റ്റ് ബംഗാളുമായും സഹകരണം പ്രഖ്യാപിച്ചു. ടീമിന്റെ പ്രിന്‍സിപ്പില്‍ സ്‌പോണ്‍സറായിട്ടാണ് പ്രച്ഛന്ന പരസ്യദാതാക്കളായ വണ്‍എക്‌സ്‌ബെറ്റ് വരുന്നത്. നിക്ഷേപകരായ ഇമാമി ഗ്രൂപ്പ് തന്നെയാകും ടൈറ്റില്‍ സ്‌പോണ്‍സര്‍.

കേരള ബ്ലാസ്റ്റേഴ്‌സുമായും ഈ ബെറ്റിംഗ് കമ്പനി സ്‌പോണ്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ടത് അടുത്തിടെയാണ്. വലിയ സ്‌പോണ്‍സര്‍ഷിപ്പ് തുക നല്‍കിയാണ് ഈ കമ്പനി ഇരു ക്ലബുകളുമായും സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ യൂറോപ്യന്‍ ക്ലബ്ബുകളിലും ലീഗുകളിലെ ക്ലബുകളുമായും വണ്‍എക്‌സ്‌ബെറ്റ് സഹകരിക്കുന്നുണ്ട്. ഇന്ത്യയില്‍ ബെറ്റിംഗ് നിയമവിരുദ്ധമായതിനാല്‍ വെബ് പോര്‍ട്ടലിന്റെ പേരിലാകും പരസ്യം നല്‍കുന്നതെന്ന് മാത്രം.

അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ഐഎസ്എല്ലിന്റെ ഉദ്ഘാടന മല്‍സരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികളും ഈസ്റ്റ് ബംഗാള്‍ തന്നെയാണ്. ടീമുകളെല്ലാം തന്നെ ഐഎസ്എല്ലിനായുള്ള ഒരുക്കങ്ങളിലാണ്. ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച്ച പഞ്ചാബ് എഫ്‌സിയുമായി പരിശീലന മല്‍സരം കളിക്കുന്നുണ്ട്.

Related Articles

Back to top button