CricketTop Stories

കാത്തിരിപ്പിന് അവസാനം; ഷെഡ്യൂള്‍ ഇങ്ങെത്തി!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലും പൂനെയിലുമാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും നാല് പ്ലേഓഫ് മത്സരങ്ങളും നടക്കും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ്. മാര്‍ച്ച് 26ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം.

20 മത്സരങ്ങള്‍ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും 15 മത്സരങ്ങള്‍ വീതം ബ്രാബോണിലും എംസിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയങ്ങളിലും നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30നാണ് മത്സരങ്ങള്‍. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3:30ന് ആദ്യ മത്സരം ആരംഭിക്കും. ഈ ദിവസങ്ങളില്‍ 7.30ന് രണ്ടാമത്തെ മത്സരങ്ങളും നടക്കിും. ഇത്തരത്തില്‍ 12 മത്സരങ്ങളാണ് ഉണ്ടാവുക. മേയ് 22ന് വാങ്കഡെ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം.

മാര്‍ച്ച് 27ന് രണ്ട് മത്സരങ്ങള്‍ നടക്കും. മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരങ്ങളാണ് ഞായറാഴ്ച നടക്കുക. പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 29ന് ആദ്യ മത്സരം നടക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം. മെഗാതാരലേലത്തിനുശേഷം നടക്കുന്ന ആദ്യ സീസണ്‍ ആണ് ഇത്തവണത്തേത്.

Related Articles

Leave a Reply

Back to top button