ISLTop Stories

എടികെ തവിടുപൊടി; ഹൈദരാബാദ് ഫൈനലിന് തൊട്ടരിക

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദം ഹൈദരാബാദ് സ്വന്തമാക്കി. മോഹന്‍ ബഗാനെ നേരിട്ട ഹൈദരാബാദ് തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് 3-1 ന് വിജയിച്ച് കയറിയത്. പതിനെട്ടാം മിനുട്ടില്‍ ആയിരുന്നു ബഗാന്‍ ലീഡ് എടുത്തത്. ലിസ്റ്റണ്‍ കൊളാസോ നല്‍കിയ മനോഹര പാസ് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റോയ് കൃഷ്ണ വലയില്‍ ആക്കി.

ഈ ഗോളിന് മറുപടി നല്‍കാന്‍ ആദ്യ പകുതിയുടെ അവസാനം ആകേണ്ടി വന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഒരു ഹെഡറിലൂടെ ഒഗ്‌ബെചെ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഹൈദരബാദ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. അന്‍പത്തെട്ടാം മിനുട്ടില്‍ യാസിറിന്റെ ഇടം കാലന്‍ ഷോട്ട് ഹൈദരബാദിനെ മുന്നില്‍ എത്തിച്ചു. ഈ അവസരം സൃഷ്ടിച്ചത് ഒഗ്‌ബെചെ ആയിരുന്നു.

ഈ ഗോളിനിടയില്‍ ജിങ്കന്റെ ടാക്കിളില്‍ ടിരിക്ക് പരിക്കേറ്റത് എടികെയുടെ കാര്യം പരുങ്ങലിലാക്കി. ഇതിനു പിന്നാലെ സിവേരിയീയിലൂടെ ഹൈദരാബാദ് മൂന്നാം ഗോളും നേടി. ഈ വിജയം ഹൈദരബാദിനെ ഫൈനലിലേക്ക് അടുപ്പിച്ചു. മാര്‍ച്ച് 16നാകും രണ്ടാം പാദ സെമി ഫൈനല്‍ നടക്കുക. ചൊവ്വാഴ്ച്ചയാണ് ബ്ലാസ്റ്റേഴ്‌സും ജെംഷഡ്പൂരും തമ്മിലുള്ള രണ്ടാംപാദ സെമി നടക്കുക.

Related Articles

Leave a Reply

Back to top button