FootballTop Stories

ഇന്ത്യന്‍ ഫുട്‌ബോളും ജര്‍മന്‍ ബുണ്ടേഴ്‌സ ലീഗയും കൈകോര്‍ക്കുന്നു!! ശുഭവാര്‍ത്ത

ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് അതിഗംഭീരമായ വാര്‍ത്തയാണ് ഇന്ന് പുറത്തു വന്നത്. അത് ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും ജര്‍മന്‍ ബുണ്ടേഴ്‌സ ലീഗിന്റെ സംഘാടകരായ ഡോയിഷ് ഫുട്‌ബോള്‍ ലീഗും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചുവെന്നതാണ്.

ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പരസ്പരം കൈകൊടുക്കാനാണ് ഇരുകൂട്ടരും ധാരണയായത്. നിലവില്‍ ബുണ്ടേഴ്‌സ ലിഗയിലെ സൂപ്പര്‍ ക്ലബുകളായ റെഡ്ബുള്‍ ലെയ്പ്‌സിഗും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഐഎസ്എല്‍ ക്ലബുകളമായി സഹകരിക്കുന്നുണ്ട്. എഫ്‌സി ഗോവയുമായിട്ടാണ് ലെയ്‌സിഗിന്റെ സഹകരണം. ഡോര്‍ട്ട്മുണ്ടാകട്ടെ ഹൈദരബാദ് എഫ്‌സിയുമായുമാണ് ടൈഅപ്പ് ഉള്ളത്.

കൂടുതല്‍ മേഖലകളിലേക്ക് സഹകരണത്തിന്റെ വാതില്‍ തുറക്കുകയാണ് ബുണ്ടേഴ്‌സ ലീഗയുടെ ലക്ഷ്യം. ഇന്ത്യയെന്ന വലിയ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത് അവര്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. സഹകരണത്തിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിനും വലിയ നേട്ടമുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ ഒന്നാണ് ജര്‍മനിയിലേത്.

ജര്‍മന്‍ ലീഗുകളിലെ ക്ലബുകളുടെ മാര്‍ക്കറ്റിംഗ് രീതികളും ഫാന്‍ബേസ് സിസ്റ്റവുമൊക്കെ ഇന്ത്യന്‍ ക്ലബുകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ സഹകരണത്തിലൂടെ സാധിക്കും. ഇതിന്റെ ഭാഗമായുള്ള ആദ്യ വര്‍ക്ക് ഷോപ്പ് ജര്‍മനിയിലെ ഫ്രാങ്ക്ഫുട്ടില്‍ നടന്നു.

ഭാവിയില്‍ ഇന്ത്യയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള ക്ലബുകളുടെ മല്‍സരത്തിനും ചിലപ്പോള്‍ ആരാധകര്‍ സാക്ഷ്യംവഹിച്ചേക്കാം. യൂറോപ്യന്‍ ക്ലബുകള്‍ സീസണിന്റെ തുടക്കത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ മല്‍സരങ്ങളെത്താനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button