CricketTop Stories

ആ ഒരൊറ്റ അശ്രദ്ധയ്ക്ക് ലങ്ക കൊടുക്കേണ്ടി വന്നത് വലിയ വില!!

ട്വന്റി-20 ക്രിക്കറ്റില്‍ ഓരോ പന്തും നിര്‍ണായകമാണ്. കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ ഒരു ചെറിയ അശ്രദ്ധ പോലും വഴിയൊരുക്കും. അത്തരത്തിലൊരു നിമിഷമായിരിക്കും അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയും അനുഭവിച്ചത്.

മൂന്നാം ഓവറിലെ തീക്ഷണയുടെ അഞ്ചാം പന്ത് ഉയര്‍ത്തിയടിച്ച രഹ്നമാനുളള ഗുര്‍ബാസിന് പിഴച്ചു. ബൗണ്ടറി ലൈനില്‍ ഗുണതിലക അനായാസം പന്ത് കൈപ്പിടിയിലൊതുക്കി. എന്നാല്‍ അവസാന നിമിഷം ഗുണതിലകയുടെ കാല്‍ ബൗണ്ടറി റോപ്പില്‍ ചെറുതായൊന്നു മുട്ടി. പവലിയനിലേക്ക് തിരിച്ചുമടങ്ങിയ ഹഗുര്‍ബാസിനെ അംപയര്‍മാര്‍ തിരികെ വിളിച്ചു. ശ്രീലങ്കയുടെ കൈയില്‍ നിന്ന് കളി പോയ നിമിഷമെന്ന് ഗുണതിലകയുടെ മണ്ടത്തരത്തെ വിശേഷിപ്പിക്കാം.

പിന്നീട് ഗുര്‍ബാസ് തിരിഞ്ഞു നോക്കിയിട്ടില്ല. ഹസരങ്കയെയും മറ്റ് സകല ബൗളര്‍മാരെയും ഗുര്‍ബാസ് തിരഞ്ഞു പിടിച്ച് ആകാശത്തൂടെ പറത്തി. വെറും 45 പന്തില്‍ 84 റണ്‍സെടുത്താണ് ആ ലൈഫില്‍ നിന്ന് അഫ്ഗാന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. ശ്രീലങ്കന്‍ ഫീല്‍ഡര്‍മാര്‍ക്ക് സ്വയം പഴിക്കാനേ അവരുടെ തെറ്റില്‍ നിന്ന് പറ്റുകയുള്ളായിരുന്നു. ആറു സിക്‌സറും നാലു ബൗണ്ടറിയും അടക്കമാണ് ഗുര്‍ബാസ് 84 റണ്‍സെടുത്തത്.

ലങ്കന്‍ ബൗളര്‍മാരെ തന്ത്രപൂര്‍വമാണ് ഗുര്‍ബാസും ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം സദ്രാനും നേരിട്ടത്. സദ്രാന്‍ സിംഗിളുകളുമായി സ്‌ട്രൈക്ക് കൈമാറിയപ്പോള്‍ ഗുര്‍ബാസ് തകര്‍ത്തടിച്ചു. ഒടുവില്‍ നജീബുള്ളയും നബിയുമെല്ലാം ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കുകയും ചെയ്തു.

Related Articles

Back to top button