IPLTop Stories

ബേസില്‍ തമ്പി ഇനി രോഹിതിനൊപ്പം

മലയാളി താരം ബേസില്‍ തമ്പി ഇത്തവണ മുംബൈ ഇന്ത്യന്‍സിനായി കളിക്കും. താരലേലത്തില്‍ ബേസിലിനെ അദേഹത്തിന്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു തന്നെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളിലൊന്നും മികച്ച പ്രകടനം നടത്താന്‍ ഈ പേസര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി ഈ പെരുമ്പാവൂര്‍ സ്വദേശി.

തമിഴ്‌നാടിന്റെ ലെഫ്റ്റ് ആം സ്പിന്നര്‍ ആര്‍. സായ്കിഷോറിനായി കോടികള്‍ മുടക്കി ഗുജറാത്ത് ലയണ്‍സ്. 20 ലക്ഷം രൂപ ബേസ് പ്രൈസ് ഉണ്ടായിരുന്ന താരത്തിനായി ഡെല്‍ഹിയും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തുണ്ടായിരുന്നു. പഞ്ചാബ് കിംഗ്‌സ് 1.6 കോടി രൂപ വരെ വിളിക്കുകയും ചെയ്തു. എന്നാല്‍ അവസാനം ഗുജറാത്തിന് തന്നെ താരത്തെ ലഭിക്കുകയായിരുന്നു. മൂന്നുകോടി രൂപയ്ക്കാണ് സ്പിന്നറെ സ്വന്തമാക്കിയത്. തമിഴ്‌നാടിനായി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണംകിട്ടിയ അണ്‍ക്യാപ്ഡ് താരങ്ങളിലൊരാളാണ് ആവേശ് ഖാന്‍. പത്തുകോടി രൂപയ്ക്കാണ് പുതിയ ടീമായ ലക്‌നൗ സൂപ്പര്‍ ജയന്റ് താരത്തെ സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് താരത്തെ അവര്‍ക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ആവേശ് ഖാന്‍ നടത്തുന്നത്. വെറും 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ ബേസ് പ്രൈസ്. എന്നാല്‍ സിഎസ്‌കെയും ലക്‌നൗവും ആഞ്ഞു പിടിച്ചതോടെ ലേലം മുറുകി. ഇത്തവണ ലേലത്തില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് ആവേശ് ഖാന്‍. അവസാന നിമിഷങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 9.75 കോടി രൂപ വരെ വിളിച്ചെങ്കിലും ലക്‌നൗ ഒടുവില്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button