ISLTop Stories

’21’ തീരുമാനം വ്യക്തമായ സന്ദേശം നല്‍കല്‍ തന്നെ!

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിരമിക്കല്‍ പ്രഖ്യാപിച്ച 21-ാം നമ്പര്‍ ജേഴ്‌സ് തിരികെ എത്തിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് സ്‌പോര്‍ട്‌സ് ക്യൂ ആയിരുന്നു ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബിജോയ് വര്‍ഗീസിനോ ഹോര്‍മിപാമിനോ ഈ നമ്പര്‍ നല്‍കിയേക്കുമെന്ന് അന്ന് നമ്മള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് തീരുമാനം പരസ്യപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനത്തിലൂടെ മാനേജ്‌മെന്റ് കൃത്യമായ സന്ദേശമാണ് നല്‍കുന്നത്.

ഒരു കളിക്കാരും ക്ലബിനേക്കാള്‍ ഉയരത്തിലല്ലെന്ന പരമമായ സന്ദേശമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ വളര്‍ന്നുവെന്ന തോന്നല്‍ ഉണ്ടായ പിന്നെ കളിക്കുന്നത് മുഴുവന്‍ സ്വര്‍ത്ഥമായ വ്യക്തി താല്‍പ്പര്യത്തിനാകാം. ജിങ്കന്‍ ടീം വിട്ടപ്പോള്‍ ധൃതി പിടിച്ച് നമ്പറിന് പോലും വിരമിക്കല്‍ നല്‍കിയത് മാനേജ്‌മെന്റിന്റെ ബുദ്ധിശൂന്യതയായിരുന്നു. ഇപ്പോളവര്‍ അത് തിരുത്തിയിരിക്കുന്നു. ഇനിയൊരിക്കലും ആ തെറ്റ് ആവര്‍ത്തിക്കുകയുമില്ല.

ബിജോയ് എന്തുകൊണ്ടും അര്‍ഹനാണ് നമ്പര്‍ 21ന്. 2025 ആകുമ്പോഴേക്കും നല്ലൊരു കളിക്കാരനായി വളരാനുള്ള പ്രതിഭ ബിജോയിയില്‍ ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ബിജോയ് കോവളം എഫ്‌സിയുടെ യൂത്ത് ടീമില്‍ ചേര്‍ന്നു. അവിടെ നിന്നാണ് വലിയ താരത്തിലേക്കുള്ള വളര്‍ച്ച. 2018 ല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗില്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു.

Related Articles

Leave a Reply

Back to top button