IPLTop Stories

ആ നാണക്കേടും സ്വന്തം പേരിലാക്കി രോഹിത് ശര്‍മ!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗതികെട്ട അവസ്ഥയിലൂടെ കടന്നു പോകുന്ന മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും തൊട്ടതെല്ലാം പിഴയ്ക്കുന്നു. വ്യാഴാഴ്ച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒരു നാണക്കേട് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് രോഹിത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ‘ഡക്ക്’ എന്ന മോശക്കേടാണ് രോഹിതിനെ തേടിയെത്തിയത്.

ആകെ 14 തവണയാണ് രോഹിത് സംപൂജ്യനായി പുറത്തായിരിക്കുന്നത്. 220 മല്‍സരത്തില്‍ നിന്നാണ് ഇത്രയും കൂടുതല്‍ പുറത്താകല്‍. തൊട്ടു പിന്നിലുണ്ടായിരുന്നവര്‍ പീയുഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, മന്‍ദീപ് സിംഗ്, പാര്‍ത്ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായ്ഡു എന്നിവരാണ്. ഇവരെല്ലാം 13 തവണ പൂജ്യത്തിന് പുറത്തായി. രഹാനെയും റായ്ഡുവും ഇപ്പോഴും കളിക്കുന്നതിനാല്‍ അധികകാലം ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരില്ല രോഹിത് ശര്‍മ.

Related Articles

Leave a Reply

Back to top button