CricketTop Stories

ഗാംഗുലിയുടെ അതിബുദ്ധി കാരണം ഐപിഎല്‍ നിര്‍ത്തിയാലും കോടികള്‍ ലാഭം!!

ഇത്തവണ ഐപിഎല്‍ ഇടയ്ക്കു വച്ച് നിര്‍ത്തേണ്ടി വന്നാലും ബിസിസിഐയ്ക്ക് നഷ്ടമുണ്ടാകില്ല. ഐപിഎല്ലിനായി ബിസിസിഐ വാങ്ങിയ ഇന്‍ഷുറന്‍സ് കവറേജാണ് കോടികള്‍ ലഭിക്കുന്ന രീതിയിലേക്ക് ബോര്‍ഡിനെ രക്ഷിച്ചെടുക്കുന്നത്.

5,000 കോടിയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ഐപിഎല്ലിനായി ഇത്തവണ എടുത്തത്. ഏതൊരു കായിക മത്സരത്തിനും ഇന്ത്യയില്‍ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജാണിത്. കഴിഞ്ഞ തവണത്തെക്കാളും ഇന്‍ഷുറന്‍സ് കവറേജില്‍ 25% ത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം 4,000 കോടി രൂപയുടെ പരിരക്ഷയായിരുന്നു വാങ്ങിയിരുന്നത്.

കാലാവസ്ഥാ പ്രശ്നങ്ങള്‍, കലാപങ്ങള്‍, പരിക്കിന്റെയോ അസുഖത്തിന്റെയോ പേരില്‍ കളിക്കാരുടെ ഫീസ് നഷ്ടമാകുക, ചികിത്സാച്ചെലവ് എന്നിവ പോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ മുഖാന്തരമുള്ള വരുമാന നഷ്ടത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.

ഇവന്റ് റദ്ദാക്കപ്പെടുമ്പോഴാണ് സാധാരണ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പൂര്‍ണമായ സുരക്ഷ ലഭിയ്ക്കുന്നത്. എന്നാല്‍ കൊവിഡ്-19 കാരണം മത്സരങ്ങള്‍ റദ്ദാക്കിയാല്‍ പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് കൊണ്ടുതന്നെ ഇത്തവണ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായാലും ഐ.പി.എല്‍ റദ്ധാക്കില്ലെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Back to top button