CricketTop Stories

സാംസംഗ് മാറി, മുംബൈ ഇന്ത്യന്‍സിന് പുതിയ സ്‌പോണ്‍സര്‍, കിട്ടുന്നത് കോടികള്‍!!

മുംബൈ ഇന്ത്യന്‍സിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പുതിയ കമ്പനി വരുന്നു. ഇലക്ട്രോണിക് വമ്പന്മാരായ സാംസംഗിന് പകരമായിട്ട് വരുന്നത് ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ സ്ലൈസ് ആണ്. മുംബൈ ടീമിന്റെ ജേഴ്‌സിയുടെ മുന്‍ഭാഗത്തായിരിക്കും സ്ലൈസ് ലോഗോ പതിക്കുക. മൂന്നുവര്‍ഷത്തേക്ക് 90 കോടി രൂപയാകും സ്‌പോണ്‍സര്‍ഷിപ്പ് തുകയായി മുംബൈയ്ക്ക് ലഭിക്കുക. എന്നാല്‍ ഐപിഎല്ലിലെ റിക്കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ല ഇത്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പേരിലാണ് ആ റിക്കാര്‍ഡ്. ചെന്നൈയ്ക്ക് അവരുടെ സ്‌പോണ്‍സര്‍ ടിവിഎസ് യൂറോഗ്രിപ്പ് മൂന്നുവര്‍ഷത്തേക്ക് നല്കുന്നത് 100 കോടി രൂപയാണ്.

15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവില്‍ നടക്കും. 2022 ഫെബ്രുവരി 12, 13 തീയതികളിലാകും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐപിഎല്‍ അധികൃതര്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎല്‍ ശ്രീലങ്കയിലോ യുഎഇയിലോ നടക്കാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button