ISLTop Stories

ബ്ലാസ്റ്റേഴ്‌സിന്റെ ടാര്‍ജറ്റില്‍ മൂന്നു ടീമുകള്‍, നീക്കം ഇങ്ങനെ

ആരു വേണമെങ്കിലും വാഴാം, വീഴാം. ഐഎസ്എല്‍ പാതിപിന്നിട്ടപ്പോള്‍ കിട്ടുന്ന പൊതുചിത്രമാണിത്. പോയിന്റ് പട്ടികയിലുള്ള ആദ്യ ഒന്‍പത് സ്ഥാനക്കാര്‍ക്കും പ്ലേഓഫ് എന്നത് ബാലികേറമലയല്ല. എന്നിരുന്നാലും ആദ്യ അഞ്ചുസ്ഥാനങ്ങളില്‍ ഇപ്പോള്‍ നില്ക്കുന്ന ടീമുകള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്നതു സത്യമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യമെടുത്താല്‍ ഇനിയുള്ള ഏഴു മത്സരങ്ങളില്‍ നാലു ജയമെങ്കിലും ഉണ്ടെങ്കില്‍ ആദ്യ നാലിലൊരു ടീമായി പ്ലേഓഫ് ഉറപ്പിക്കാം. പ്ലേഓഫിലേക്കുള്ള യാത്രയില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും നിര്‍ണായകമാകുക മൂന്നു മത്സരങ്ങളാണ്.

ഫെബ്രുവരി 14ന് നടക്കുക ഈസ്റ്റ് ബംഗാളിനെതിരായ മത്സരം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്. ആദ്യഘട്ടത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങാനായിരുന്നു വിധി. എന്നാല്‍ പതിനാലിന് നടക്കുന്ന മത്സരത്തില്‍ നല്ലൊരു ജയം സ്വന്തമാക്കാനായാല്‍ അത് ടീമിന് ഗുണംചെയ്യും. ഈ മത്സരത്തിനൊപ്പം ഒരുപരിധിവരെ കൂടുതല്‍ ജയസാധ്യതയുള്ള ചെന്നൈയ്ന്‍, ഗോവ ടീമുകള്‍ക്കെതിരേ ജയിക്കാനായാല്‍ പ്ലേഓഫ് ഉറപ്പാണ്. ഈ മൂന്നു ടീമുകള്‍ക്കെതിരേ ജയിക്കാനായാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് 32 പോയിന്റാകും. ഇതിനൊപ്പം എടികെ, ഹൈദരാബാദ്, മുംബൈ ടീമുകള്‍ക്കെതിരേ തോല്‍വിയില്ലെന്ന് ഉറപ്പിക്കാന്‍ കൂടി സാധിച്ചാല്‍ കാര്യങ്ങള്‍ നമ്മുടെ വഴിക്കെത്തും.

നിലവിലെ അവസ്ഥയില്‍ 35-37 പോയിന്റായിരിക്കും ലീഗ് ഘട്ടത്തില്‍ മുന്നിലെത്തുന്ന ടീമിനു ലഭിക്കുക. ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഹൈദരാബാദുമായി ഇപ്പോള്‍ വെറും മൂന്നുപോയിന്റ് മാത്രം വ്യത്യാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. അതും ഒരു മത്സരം കുറച്ചാണ് കളിച്ചത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം നല്ലൊരു പ്രകടനം നടത്താനായാല്‍ എഎഫ്‌സി ബെര്‍ത്തും ഉറപ്പിക്കാനാകും. കിരീടത്തേക്കാള്‍ ടീം ഇപ്പോള്‍ ഊന്നല്‍ നല്‌കേണ്ടത് തീര്‍ച്ചയായും ഒന്നാമതായി ലീഗ് ഘട്ടം പിന്നിടുകയെന്നതിനാകും. വ്യാഴാഴ്ച്ച ശക്തരായ ജെംഷഡ്പൂരിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ലീഗില്‍ നാലാംസ്ഥാനത്താണ് നിലവില്‍ ജെംഷഡ്പൂര്‍ എഫ്‌സി.

Related Articles

Leave a Reply

Back to top button