ISLTop Stories

ബ്ലാസ്റ്റേഴ്‌സിന്റെ സര്‍പ്രൈസ് താരം സെഗുണ്ടയില്‍ നിന്ന്?

അവസാന വിദേശ താരമാരാണെന്ന ആകാംക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. നിരവധി പേര്‍ റൂമര്‍ കോളങ്ങളില്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ഥ്യത്തിലേക്ക് എത്തിയില്ല. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയിലെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹോ ആ താരത്തെക്കുറിച്ചുള്ള സൂചനകള്‍ പങ്കുവച്ചിരിക്കുകയാണ്.

ലാലിഗയില്‍ നിന്നുള്ള ഒരു സ്പാനിഷ് താരമാണ് അല്‍വാരോ വസ്‌കസിന്റെ പകരമായി വരാന്‍ പോകുന്നതെന്നും താരം നിലവില്‍ സെഗുണ്ടയില്‍ ലോണില്‍ കളിക്കുകയാണെന്നുമാണ് മാര്‍ക്കസ് പറഞ്ഞത്. ഈ സ്പാനിഷ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാന്‍സ്ഫര്‍ നീക്കം പരിഗണിക്കുണ്ടെന്നും മാര്‍ക്കസ് കൂട്ടിചേര്‍ത്തു.

നിലവില്‍ കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവിടത്തെ പരിശീലനത്തിനു ശേഷം ടീം യുഎഇയിലേക്ക് മല്‍സരങ്ങള്‍ കളിക്കാന്‍ പോകും. അതിനു മുമ്പ് ചില കെപിഎല്‍ ടീമുകളുമായി പരിശീലന മല്‍സരം കളിക്കും.

Related Articles

Leave a Reply

Back to top button