ISLTop Stories

ഗോളടിവീരന്‍ സെര്‍ജിയോ മൊറേനോ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ?

അല്‍വാരോ വാസ്‌കസിന്റെ പകരക്കാരനായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് സെര്‍ജിയോ മൊറേനോയെന്ന താരത്തിലെന്ന് സൂചനകള്‍. കേവലം 23 വയസ് മാത്രം പ്രായമുള്ള ഈ യുവതാരം ഗോളടിച്ചു കൂട്ടുന്നതില്‍ മിടുക്കനാണ്. റയോ വായെക്കാനോയില്‍ നിന്ന് അവസാന മൂന്ന് സീസണിലും ലോണില്‍ ആയിരുന്നു കളിച്ചിരുന്നത്.

അവസാനം കളിച്ചത് അമൊരെബിയേറ്റയിലാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയില്‍ കളിച്ചിട്ടുള്ള താരം മുമ്പ് വലന്‍സിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. നല്ലൊരു താരമെന്ന് തന്നെ ഒറ്റ നോട്ടത്തില്‍ പറയാനാകും. പ്രായക്കുറവുള്ളത് കൊണ്ട് ആ എനര്‍ജി കളത്തിലേക്ക് കൊണ്ടു വരാനും സാധിക്കും. അവസാനം കളിച്ച രണ്ട് സീസണിലും കൂടി 25 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 16 കളിയില്‍ നിന്ന് 13 തവണ എതിര്‍വല കുലുക്കി.

ബ്ലാസ്‌റ്റേഴ്‌സ് വാസ്‌കസിന്റെ പകരക്കാരനായി മറ്റൊരു താരത്തെയായിരുന്നു ഉദേശിച്ചിരുന്നത്. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ഈ താരവുമായുള്ള ചര്‍ച്ചകള്‍ വഴിതെറ്റുകയായിരുന്നു. ഈ കരാര്‍ നടക്കാതെ പോയ ശേഷമാണ് പുതിയ താരത്തിനായി ടീം മാനേജ്‌മെന്റ് ചര്‍ച്ചകള്‍ തുടങ്ങിയത്. അവസാന സൈനിംഗ് വൈകാന്‍ ഇതാണ് കാരണവും.

Related Articles

Leave a Reply

Back to top button